ജി 20 ഉച്ചകോടിയും മോദി തിരഞ്ഞെടുപ്പായുധമാക്കും -കോൺഗ്രസ്


1 min read
Read later
Print
Share

ആഭ്യന്തരരാഷ്ട്രീയം പുറംലോകത്ത് പറയുന്നതിലും വിമർശനം

പ്രധാനമന്ത്രി നരേന്ദ്രമോദി | photo: ani

ന്യൂഡൽഹി: ജി 20 രാജ്യങ്ങളുടെ നേതൃപദവി ഇന്ത്യ ഏറ്റെടുത്തിരിക്കേ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ പരിഹാസവിമർശനവുമായി കോൺഗ്രസ്. അടുത്തവർഷം ഇന്ത്യ ആതിഥ്യംവഹിക്കുന്ന ജി 20 ഉച്ചകോടിയെ ‘ലോകത്തെ ഏറ്റവും വലിയ ഇവന്റ് മാനേജർ’ തിരഞ്ഞെടുപ്പിനായുള്ള വളമാക്കുമെന്ന് കോൺഗ്രസ് വക്താവ് ജയറാം രമേഷ് പരിഹസിച്ചു.

ബാലിയിൽ ജി 20 ഉച്ചകോടിക്കിടെ ഇന്ത്യൻസമൂഹത്തെ അഭിസംബോധനചെയ്ത് മോദി ആഭ്യന്തരരാഷ്ട്രീയം പറഞ്ഞതിനെയും അദ്ദേഹം വിമർശിച്ചു. പ്രധാനമന്ത്രിമാർ തങ്ങളുടെ ആഭ്യന്തരരാഷ്ട്രീയവും മുൻവിധികളും വിദേശത്തുള്ള ഇന്ത്യൻപൗരന്മാരിലേക്ക് എത്തിക്കാത്തത് പണ്ടുമുതലേയുള്ള കീഴ്‍വഴക്കമാണെന്നും എന്നാൽ, 2014 മേയ് മാസത്തിനുശേഷം അത് അവസാനിച്ചെന്നും രമേഷ് കുറ്റപ്പെടുത്തി. 2014-നുമുമ്പും ശേഷവും ഇന്ത്യക്ക്‌ വലിയ അന്തരമുണ്ടെന്നാണ് മോദി ബാലിയിൽ പ്രസംഗിച്ചത്. ‌

മുമ്പു സമാനമായ ഉച്ചകോടികൾ ഇന്ത്യയിൽ നടന്നതും ഓർക്കണം. നൂറിലധികം രാജ്യങ്ങളുടെ ചേരിചേരാ ഉച്ചകോടി 1983-ൽ ന്യൂഡൽഹിയിൽ നടന്നു. അതിനുശേഷം കോമൺവെൽത്ത് ഉച്ചകോടിയും നടന്നു -ജയറാം രമേഷ് ചൂണ്ടിക്കാട്ടി.

Content Highlights: congress satirically criticizes modi while india being the host of next g20 summit

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..