രാഹുലിന് നോട്ടീസ് നൽകാനെത്തിയ പോലീസിന് ‘കാത്തിരിപ്പുപണി’


രാഹുൽ ഗാന്ധി | Photo: ANI

ന്യൂഡൽഹി: ശ്രീനഗറിലെ പ്രസംഗത്തിന് വിശദീകരണം ചോദിച്ച് നോട്ടീസ് നൽകാനെത്തിയ ഡൽഹി പോലീസ് ഉദ്യോഗസ്ഥർക്ക് മണിക്കൂറുകളോളം ‘കാത്തിരിപ്പുപണി’ നൽകി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി.

ബുധനാഴ്ച രാഹുലിന്റെ വീട്ടിലെത്തിയ പോലീസുദ്യോഗസ്ഥർ മൂന്നുമണിക്കൂറോളം കാത്തിരുന്നെങ്കിലും കാണാനാവാതെ മടങ്ങി. മുതിർന്ന ഉദ്യോഗസ്ഥർ വ്യാഴാഴ്ചയും ചെന്നെങ്കിലും ഒന്നരമണിക്കൂറോളം കാത്തിരുന്നശേഷമാണ് നോട്ടീസ് രാഹുലിന് നേരിട്ടുനൽകാനായത്.

ലൈംഗികാതിക്രമങ്ങൾക്ക് വിധേയമായി രാഹുലിനെ സമീപിച്ച സ്ത്രീകളുടെ വിശദാംശങ്ങൾ ആരാഞ്ഞാണ് നോട്ടീസ്. ഭാരത് ജോഡോ യാത്രയ്ക്കിടെ ശ്രീനഗറിൽ പ്രസംഗിക്കവേ, സ്ത്രീകൾ ഇപ്പോഴും ലൈംഗികാതിക്രമങ്ങൾക്ക് വിധേയമാവുന്നതായി താൻ കേട്ടെന്ന് രാഹുൽ പറഞ്ഞിരുന്നു. ശ്രീനഗറിലെ സ്ത്രീകൾക്ക് സംരക്ഷണം നൽകാൻ വിശദാംശങ്ങൾ നൽകണമെന്നാണ് ഡൽഹി പോലീസിന്റെ നിർദേശം.

Content Highlights: Cops Had To Wait For 3 Hours To Give Notice To Rahul Gandhi

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..