കുട്ടികളിൽ കോവിഡിന് ദൈർഘ്യം കൂടുതലെന്ന് പഠനം


പ്രതീകാത്മക ചിത്രം | Photo: PARANJPE | AFP

ന്യൂഡൽഹി: പതിന്നാല്‌ വയസ്സിന് താഴെ കോവിഡ് ബാധിതരായ കുട്ടികളിൽ രണ്ടുമാസത്തിൽ കൂടുതൽ രോഗലക്ഷണം നീണ്ടുനിൽക്കുന്നതായി പഠനം.

ലാൻസെറ്റ് ചൈൽഡ് ആൻഡ് അഡോളസന്റ് ഹെൽത്തിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. കോവിഡ് ബാധിച്ച മൂന്ന് വയസ്സിൽ താഴെ പ്രായക്കാരിൽ 40 ശതമാനം പേർക്കും രണ്ടുമാസത്തിലേറെ ലക്ഷണങ്ങളുണ്ടായിരുന്നു. നാലു മുതൽ 11 വരെ പ്രായമുള്ള കോവിഡ് ബാധിതരിൽ 38 ശതമാനം പേർക്കും രോഗലക്ഷണം നീണ്ടുനിന്നു. 14 വയസ്സുവരെയുള്ളവരിൽ 46 ശതമാനം കുട്ടികൾക്കും ദീർഘകാലലക്ഷണങ്ങൾ അനുഭവപ്പെട്ടു. ഡെൻമാർക്കിലെ കുട്ടികളിൽനിന്ന് ശേഖരിച്ച സാംപിളുകൾ ഉപയോഗിച്ചാണ് പഠനം നടത്തിയത്. കുട്ടികൾക്കിടയിലെ ദീർഘകാല ലക്ഷണങ്ങൾ അവർക്കിടയിലെ നീണ്ടുനിൽക്കുന്ന കോവിഡിന്റെയും സൂചനയാണ്. അതിനാൽ അത്തരം പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് എത്രയും പെട്ടെന്ന് ചികിത്സിക്കേണ്ടതിന്റെ ആവശ്യകതയും പഠനത്തിൽ വ്യക്തമാക്കുന്നു.

Content Highlights: covid in childs

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..