Photo: PTI
കൊൽക്കത്ത: പശ്ചിമബംഗാൾ തദ്ദേശ തിരഞ്ഞെടുപ്പിൽ സി.പി.എമ്മുമായി കൈകോർക്കുമെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരി.
ജൂലായ് എട്ടിന് 75,000 സീറ്റുകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന് നാമനിർദേശപത്രിക സമർപ്പണം ആരംഭിച്ചിട്ടുണ്ട്. പത്രിക ഓൺലൈനായി സമർപ്പിക്കാൻ അനുവദിക്കണമെന്നും തിരഞ്ഞെടുപ്പുദിനം കേന്ദ്രസേനയെ വിന്യസിക്കണമെന്നും ആവശ്യപ്പെട്ട് അധീർ രഞ്ജൻ ചൗധരി കൽക്കട്ട ഹൈക്കോടതിയെ സമീപിച്ചു. കേന്ദ്ര സേനയെ വിന്യസിച്ചാൽമാത്രമേ ജനങ്ങൾക്ക് വോട്ട് ചെയ്യാൻ കഴിയൂവെന്നും അവരുടെ സാന്നിധ്യം കാരണമാണ് സാഗർദീഘി ഉപതിരഞ്ഞെടുപ്പിൽ പോളിങ് സുഗമമായി നടന്നതെന്നും ചൗധരി പറഞ്ഞു. ഈ വർഷമാദ്യംനടന്ന ത്രിപുര തിരഞ്ഞെടുപ്പിനു പുറമേ പശ്ചിമബംഗാളിൽ 2016, 2021 നിയമസഭാ തിരഞ്ഞെടുപ്പുകളിലും സി.പി.എമ്മും കോൺഗ്രസും സഖ്യംചേർന്നിരുന്നു.
Content Highlights: cpm-congress alliance on west bengal local self government election


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..