ശമ്പളവര്‍ധന ആവശ്യപ്പെട്ട് പ്രതിഷേധം: ഡൽഹിയിൽ ആയിരത്തോളം അങ്കണവാടി സ്ഥിരംജീവനക്കാരെ പിരിച്ചുവിട്ടു


1 min read
Read later
Print
Share

ന്യൂഡൽഹി: ശമ്പള-ആനുകൂല്യ വർധന ആവശ്യപ്പെട്ട് പ്രതിഷേധിച്ച ആയിരത്തോളം അങ്കണവാടി സ്ഥിരംജീവനക്കാരെ ഡൽഹി സർക്കാർ പിരിച്ചുവിട്ടു.

കാരണംകാണിക്കൽ നോട്ടീസ് പോലും നൽകാതെ വാട്സാപ്പിലൂടെയാണ് പിരിച്ചുവിടൽ അറിയിച്ചു കൊണ്ടുള്ള രേഖ കൈമാറിയതെന്ന് ഡൽഹി അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി കമല പത്രസമ്മേളനത്തിൽ പറഞ്ഞു. സർക്കാരിന്റെ നടപടിക്കെതിരേ യൂണിയന്റെ ആഭിമുഖ്യത്തിൽ മേയ് ഒൻപതുമുതൽ ഡൽഹി വനിതാശിശുവകുപ്പിന് മുന്നിൽ നിരാഹാരസമരം ആരംഭിക്കുമെന്നും ജീവനക്കാർ അറിയിച്ചു.

ഡൽഹിയിലാകെ 95 പദ്ധതികളിലായി 11,000 അങ്കണവാടികളാണുള്ളത്. ഇതിൽ വർക്കർമാരും ഹെൽപ്പർമാരുമായി 22,000 പേർ സ്ഥിരംജീവനക്കാരായി ജോലിചെയ്യുന്നുണ്ട്. വർക്കർമാർക്ക് പതിനായിരം രൂപയും ഹെൽപ്പർമാർക്ക് അയ്യായിരം രൂപയുമാണ് വേതനം. ശമ്പളമല്ലാതെ മറ്റ് ആനുകൂല്യങ്ങളില്ല. ഇതേത്തുടർന്ന് കഴിഞ്ഞ മാർച്ചുമുതൽ ജീവനക്കാർ സമരത്തിലാണ്. അതിനുള്ള പ്രതികാരനടപടിയെന്ന നിലയിലാണ് പിരിച്ചുവിടലെന്ന് ജീവനക്കാർ ആരോപിക്കുന്നു.

Content Highlights: delhi government dismisses about thousand anganwadi employees

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..