കാർഗിലിൽ സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച് മോദി


1 min read
Read later
Print
Share

Photo: Twitter/PMOIndia

ന്യൂഡൽഹി : പതിവുതെറ്റിക്കാതെ ഇക്കുറിയും സൈനികർക്കൊപ്പം ദീപാവലിയാഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കാർഗിലിലായിരുന്നു ഇത്തവണ മോദിയുടെ ദീപാവലി ആഘോഷം.

സൈനികർക്കൊപ്പമുള്ള ചിത്രങ്ങൾ അദ്ദേഹം സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചു. കാർഗിൽ യുദ്ധസ്മാരകത്തിൽ മോദി ആദരമർപ്പിച്ചു. ഗാനാലാപനമാസ്വദിച്ചും കൈകൊട്ടി പ്രോത്സാഹിപ്പിച്ചും സൈനികർക്കൊപ്പം സമയം ചെലവഴിച്ച പ്രധാനമന്ത്രി അവർക്ക്‌ ദീപാവലി മധുരവും വിതരണം ചെയ്തു.

ഭീകരതയുടെ അവസാനംകാണുന്ന ഉത്സവമാണ് ദീപാവലിയെന്ന് സൈനികരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. ‘കാർഗിലിൽ നമ്മുടെ സേനകൾ ഭീകരതയെ തകർത്തു. കാർഗിലിൽ ഒരിക്കലും പാകിസ്താനോട് പരാജയപ്പെട്ടിട്ടില്ല. സേനയുടെ ചേതനയ്ക്കുമുന്നിൽ കുമ്പിടുന്നു. നിങ്ങളുടെ ത്യാഗമാണ് രാജ്യത്തെ അഭിമാനമുള്ളതാക്കുന്നത്. സായുധസേന അതിർത്തികൾ സംരക്ഷിക്കുന്നതിനാലാണ് ഇന്ത്യയിലെ ഓരോ പൗരനും സമാധാനമായി ഉറങ്ങുന്നത്’ -മോദി പറഞ്ഞു.

2014-ൽ സ്ഥാനമേറ്റതുമുതൽ എല്ലാ ദീപാവലിക്കും മോദി സൈനികർക്കൊപ്പമാണ് ദീപാവലിയാഘോഷിക്കുന്നത്.

Content Highlights: Diwali celebrations: PM Modi in Kargil

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..