മുംബൈയില്‍ മലയാളി ഡോക്ടറും സഹോദരിയും കുളത്തിൽ മരിച്ചനിലയില്‍


1 min read
Read later
Print
Share

കീർത്തിയും രഞ്ജിത്തും

ഡോംബിവിലി : ഡോംബിവിലിയില്‍ മലയാളി സഹോദരങ്ങളെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഡോംബിവിലി ഈസ്റ്റില്‍ ആനന്ദം റീജന്‍സി സമുച്ചയത്തിലെ താമസക്കാരും ഹരിപ്പാട് സ്വദേശികളുമായ രവീന്ദ്രന്റെയും ദീപാ രവീന്ദ്രന്റെയും മക്കളായ രഞ്ജിത്ത് രവീന്ദ്രനും (21) കീര്‍ത്തി രവീന്ദ്രനും (17) ആണ് മരിച്ചത്.

കുളിപ്പിക്കുന്നതിനിടെ ഇവരുടെ വളര്‍ത്തുനായ കുളത്തിന്റെ ആഴമുള്ള ഭാഗത്തേക്ക് നീന്തിപ്പോയി. അതിനെ പിടിക്കാനുള്ള ശ്രമത്തിനിടെ സഹോദരന്‍ മുങ്ങുന്നതുകണ്ട കീര്‍ത്തി രക്ഷിക്കാന്‍ശ്രമിച്ചെങ്കിലും രണ്ടുപേരും മുങ്ങിത്താഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

അമ്മയും അച്ഛനും കുടുംബസംബന്ധമായ ആവശ്യങ്ങള്‍ക്കായി നാട്ടില്‍പ്പോയതായിരുന്നു. മാന്‍പാഡ പോലീസും അഗ്‌നിരക്ഷാസേനയും എത്തി മൃതദേഹങ്ങള്‍ പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.

രഞ്ജിത്ത് നവിമുംബൈയിലെ സീവുഡ് ആശുപത്രിയില്‍ ഹൗസ് സര്‍ജനാണ്. കീര്‍ത്തി രണ്ടുദിവസംമുമ്പ് വന്ന എച്ച്.എസ്.സി. പരീക്ഷാഫലത്തില്‍ വിജയിച്ചിരുന്നു.

മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം സംസ്‌കാരത്തിനായി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഇവരുടെ ബന്ധുകൂടിയായ സാമൂഹികപ്രവര്‍ത്തകന്‍ പി.കെ. ലാലി അറിയിച്ചു.

Content Highlights: doctor and sister found dead in mumbai

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..