Photo: twitter.com
ന്യൂഡൽഹി: അഫ്ഗാനിസ്താനിലെ ഹിന്ദുകുഷ് മേഖലയിൽ ശക്തമായ ഭൂചലനം. ചൊവ്വാഴ്ച രാത്രി 10.20-ഓടെയുണ്ടായ ചലനം ഭൂകമ്പമാപിനിയിൽ 6.6 തീവ്രത രേഖപ്പെടുത്തി. ഇന്ത്യയുടെ വടക്കൻ സംസ്ഥാനങ്ങളും ശക്തമായി കുലുങ്ങി.
അഫ്ഗാനിസ്താനിലെ ഫയാസ്ബാദാണ് പ്രഭവകേന്ദ്രം. പാകിസ്താനിൽ ഇസ്‌ലാമാബാദ് അടക്കമുള്ള നഗരങ്ങളിലും തുർക്ക്മെനിസ്താൻ, കസാഖ്സ്താൻ, താജിക്കിസ്താൻ, ഉസ്ബെക്കിസ്താൻ, ചൈന, കിർഗിസ്താൻ എന്നിവിടങ്ങളിലും ചലനം അനുഭവപ്പെട്ടു.
രാജ്യതലസ്ഥാനമായ ഡൽഹിക്കുപുറമേ ഹരിയാണ, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ പരിഭ്രാന്തരായ ജനം കെട്ടിടങ്ങളിൽനിന്ന് പുറത്തിറങ്ങി. രാജ്യത്തെവിടെയും മരണങ്ങളോ വസ്തുനാശമോ റിപ്പോർട്ടുചെയ്തിട്ടില്ല.
2005-ൽ റിക്ടർസ്കെയിലിൽ 7.5 തീവ്രതരേഖപ്പെടുത്തിയ ഭൂചലനത്തിൽ പാകിസ്താനിൽ 74,000-ത്തിലധികം പേർ മരിച്ചിരുന്നു.
Content Highlights: Earthquake in Afghanistan Delhi was also shaken
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..