Photo: PTI
ന്യൂഡൽഹി: രണ്ടായിരം രൂപയുടെ നോട്ട് മാറ്റിയെടുക്കാൻ തിരിച്ചറിയൽരേഖ ആവശ്യമില്ലെന്ന റിസർവ് ബാങ്കിന്റെ വിജ്ഞാപനത്തിനെതിരായ ഹർജി ഉടൻ കേൾക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇക്കാര്യത്തിൽ അടിയന്തരസാഹചര്യമൊന്നുമില്ലെന്ന് ജസ്റ്റിസ് അനിരുദ്ധ ബോസ് അധ്യക്ഷനായ അവധിക്കാല ബെഞ്ച് പറഞ്ഞു.
ഹർജി ഉടൻ കേൾക്കണമെന്ന ആവശ്യം സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ച് ജൂൺ ഒന്നിനും തള്ളിയിരുന്നു. ഇത്തരം ഹർജികളൊന്നും വേനലവധിക്കാലത്ത് പരിഗണിക്കില്ലെന്നാണ് സുപ്രീംകോടതി അന്ന് പറഞ്ഞത്.
ഇതുവരെ 80,000 കോടി രൂപ മാറ്റി നൽകപ്പെട്ടെന്നും ഭീകരവാദികളും മാവോവാദികളും ഇതിൽ ഇടപാട് നടത്തുന്നുണ്ടെന്നാണ് മാധ്യമറിപ്പോർട്ടുകളെന്നുമാണ് ഹർജിക്കാരനായ അഡ്വ. അശ്വിനികുമാർ ഉപാധ്യായയുടെ വാദം. ഉപാധ്യായയുടെ ഹർജി നേരത്തേ ഡൽഹി ഹൈക്കോടതി തള്ളിയതിനെത്തുടർന്നാണ് സുപ്രീംകോടതിയിലെത്തിയത്.
Content Highlights: exchange of 2000 note: supreme court refuses urgent hearing


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..