വേദങ്ങളിലും പുരാണങ്ങളിലും അറിവുള്ള വിദ്യാർഥികൾക്ക് അധിക ക്രെഡിറ്റ്; മാർഗനിർദേശങ്ങളുമായി യു.ജി.സി.


1 min read
Read later
Print
Share

Representational Image | Photo: freepik.com

ന്യൂഡൽഹി: പുരാണങ്ങൾ, വേദങ്ങൾ, ഇന്ത്യൻ വിജ്ഞാനസമ്പ്രദായം എന്നിവയിൽ അറിവുള്ള വിദ്യാർഥികൾക്ക് ബിരുദതലത്തിൽ അധിക ക്രെഡിറ്റ് നൽകാൻ യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷൻ. കഴിഞ്ഞദിവസം പുറത്തിറക്കിയ ദേശീയ ക്രെഡിറ്റ് ചട്ടക്കൂടിന്റെ അന്തിമ റിപ്പോർട്ടിലാണ് യു.ജി.സി. ഇക്കാര്യം അറിയിച്ചത്. കല, കായികം, സാമൂഹിക പ്രവർത്തനങ്ങൾ, നവീകരണരംഗത്തെ നേട്ടങ്ങൾ, പൈതൃകത്തിലെ വൈദഗ്‌ധ്യം എന്നിങ്ങനെ പ്രത്യേക ക്രെഡിറ്റ് ലഭിക്കുന്ന വിഭാഗങ്ങളിൽ ഉൾപ്പെടുത്തിയാണ് വേദപഠനത്തിലെ പ്രാഗല്‌ഭ്യത്തിന് അധിക ക്രെഡിറ്റ് നൽകുന്നത്.

ചട്ടക്കൂടിന്റെ കരട് യു.ജി.സി. 2022 ഒക്ടോബറിൽ പുറത്തിറക്കിയിരുന്നെങ്കിലും അന്ന് ഈ വ്യവസ്ഥകൾ ഉൾപ്പെടുത്തിയിരുന്നില്ല. നാലു വേദങ്ങളും നാലു ഉപവേദങ്ങളും ഉൾപ്പെടെ 18 വിദ്യകളിലെ അറിവ്, പുരാണം, നയം, മീമാംസ, ധർമശാസ്ത്രം, വേദാംഗം, ആറ്് സഹായ ശാസ്ത്രങ്ങൾ, സ്വരസൂചകം, വ്യാകരണം, ജ്യോതിശ്ശാസ്ത്രം, തത്ത്വചിന്ത തുടങ്ങിയവയിലെ അറിവ് ക്രെഡിറ്റിനായി പരിഗണിക്കാം. ഇവയുമായി ബന്ധപ്പെട്ട ദേശീയ, അന്തർദേശീയ മത്സരങ്ങളിലെ മെഡലുകൾ പ്രത്യേക ക്രെഡിറ്റിനായി ഹാജരാക്കാം.

ഹോം സ്കൂളിങ്ങും ഔപചാരിക വിദ്യാഭ്യാസത്തിൽപ്പെടും

:ഹോം സ്കൂളിങ് (വീട്ടിലിരുന്നുള്ള പഠനം) ഉൾപ്പെടെയുള്ള മറ്റ് ബദൽ വിദ്യാഭ്യാസ മാർഗങ്ങളെ ഔപചാരിക വിദ്യാഭ്യാസത്തിൽ ഉൾപ്പെടുത്തുമെന്ന് ചട്ടക്കൂടിൽ പറയുന്നു. 10, 12 ക്ലാസ് ബോർഡ് പരീക്ഷകൾക്ക് ഹാജരായാൽ മതിയാകും. പല കാരണങ്ങളാൽ സ്കൂൾവിദ്യാഭ്യാസം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്നവർക്കായി സ്കൂൾ തലത്തിൽ ഒന്നിലധികം എൻട്രി, എക്സിറ്റ് ഓപ്ഷനുകൾ അവതരിപ്പിക്കും.

Content Highlights: Extra credit for students with knowledge of Vedas and Puranas- UGC guidelines

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..