ശശി തരൂർ, നരേന്ദ്ര മോദി| Photo: PTI, ANI
ജയ്പുർ: പ്രധാനമന്ത്രി നരേന്ദ്രമോദി അസാധാരണവീര്യവും കരുത്തുമുള്ള വ്യക്തിയാണെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ.
ഉത്തർപ്രദേശിൽ ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പുവിജയത്തിനു പിന്നിൽ മോദിപ്രഭാവമാണെന്നും തരൂർ പറഞ്ഞു. ജയ്പുർ സാഹിത്യോത്സവത്തിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുകഴ്ത്തിയതിനുപിന്നാലെ മോദിയെ വിമർശിക്കാനും തരൂർ മറന്നില്ല. രാജ്യത്തെ വർഗീയമായും മതത്തിന്റെ അടിസ്ഥാനത്തിലും വിഭജിക്കുന്ന ശക്തികളെ മോദി സമൂഹത്തിൽ അഴിച്ചുവിട്ടെന്നാണ് ആരോപണം.
ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പ് ഫലം ഇങ്ങനെയേവരൂവെന്ന് അറിയാമായിരുന്നു എന്ന് രാഷ്ട്രീയവിശാരദർ പറഞ്ഞത് അത്ഭുതപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു.
“ഇന്ത്യൻവോട്ടർക്ക് അത്ഭുതപ്പെടുത്താനുള്ള കഴിവുണ്ട്. ഒരുദിവസം അവർ ബി.ജെ.പി.യെയും അത്ഭുതപ്പെടുത്തും. പക്ഷേ, ഇപ്പോൾ അവർ ബി.ജെ.പി.ക്ക് അവരാഗ്രഹിച്ചതു നൽകി” -തരൂർ പറഞ്ഞു.
ഉത്തർപ്രദേശിൽ പ്രിയങ്കാഗാന്ധി കോൺഗ്രസിനുവേണ്ടി ശ്രദ്ധേയവും ഊർജസ്വലവുമായ പ്രചാരണം നടത്തിയെന്ന് തരൂർ പറഞ്ഞു. പാർട്ടിയുടെ പ്രശ്നങ്ങൾ താരതമ്യേന വലിയവയാണെന്നാണ് കരുതുന്നത്. ചില സംസ്ഥാനങ്ങളിൽ കഴിഞ്ഞ 30 വർഷത്തിനിടെ പാർട്ടിയുടെ സാന്നിധ്യം കുറഞ്ഞുകൊണ്ടിരിക്കുകയാണെ”ന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..