Photo: PTI
ന്യൂഡൽഹി: ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ സംയുക്ത കിസാൻ മോർച്ച ആരംഭിച്ച 75 മണിക്കൂർ ധർണ രണ്ടുദിവസം പിന്നിട്ടു. വിവിധ സംസ്ഥാനങ്ങളിൽനിന്നെത്തിയ പതിനായിരത്തോളം കർഷകരാണ് ധർണയിൽ പങ്കെടുക്കുന്നത്.
ലഖിംപുർ ഖേരിയിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ വാഹനമിടിച്ചു മരിച്ച കർഷകർക്ക് നീതി ഉറപ്പാക്കുക, അജയ്‍മിശ്രയെ പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങളുമായാണ് സമരം. കർഷകസമരത്തിനിടെയുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ലഖിംപുർ ഖേരിയിലെ ജയിലിൽക്കഴിയുന്ന കർഷകരെ കിസാൻ മോർച്ചയുടെ പ്രതിനിധികൾ വെള്ളിയാഴ്ച സന്ദർശിച്ചു. ഭാരതീയ കിസാൻ യൂണിയൻ, അഖിലേന്ത്യാ കിസാൻ സഭ തുടങ്ങി മുപ്പതോളം സംഘടനകളാണ് സമരത്തിന്റെ മുൻനിരയിലുള്ളത്.
അടുത്തഘട്ട സമരപരിപാടികൾ ആസൂത്രണംചെയ്യാൻ സംയുക്ത കിസാൻ മോർച്ച സെപ്റ്റംബർ ആറിന് ഡൽഹിയിൽ നേതൃയോഗം ചേരും. ലഖിംപുർ ഖേരിയിലേത് സൂചനാസമരമാണെന്നും കർഷകസമരം അവസാനിപ്പിച്ചപ്പോൾ സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കുന്നില്ലെങ്കിൽ വീണ്ടും പോരാട്ടം തുടങ്ങുമെന്നും നേതാക്കൾ പറഞ്ഞു.
Content Highlights: Farmers Begin 3-Day Protest Against Centre In Uttar Pradesh's Lakhimpur Kheri


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..