നാലുവയസ്സുകാരനായ മകനെ ഉപേക്ഷിച്ച് രണ്ടാമത് വിവാഹംകഴിച്ച മകളെ അച്ഛൻ വെട്ടിക്കൊന്നു


പ്രതീകാത്മക ചിത്രം | Mathrubhumi

ചെന്നൈ: നാലുവയസ്സുകാരനായ മകനെ ഉപേക്ഷിച്ച് രണ്ടാമത് വിവാഹംകഴിച്ചതിലുള്ള ദേഷ്യത്തിൽ മകളെ അച്ഛൻ വെട്ടിക്കൊന്നു. തൂത്തുക്കുടി ജില്ലയിലെ ശ്രീവൈകുണ്ഠത്തിന് സമീപമുള്ള താതൻകുളത്തിലാണ് സംഭവം. ചുടലൈമുത്തു എന്നയാളാണ് മകൾ മീനയെ(23) കൊലപ്പെടുത്തിയത്. ആദ്യവിവാഹത്തിലെ ഭർത്താവ് ഇസക്കിപാണ്ഡ്യനെയും മകൻ നിഷാന്തിനെയും ഉപേക്ഷിച്ച മീന തിരുെനൽവേലി ജില്ലയിലെ നാങ്കുനേരി സ്വദേശി മുത്തുവിനെ വിവാഹം ചെയ്തതാണ് ചുടലൈമുത്തുവിനെ പ്രകോപിപ്പിച്ചത്.

കഴിഞ്ഞദിവസം ഉത്സവത്തിൽ പങ്കെടുക്കാൻ മീന താതൻകുളത്തിലെത്തിയപ്പോഴായിരുന്നു സംഭവം. ചുടലൈമുത്തുവും രണ്ടാംഭാര്യയും മറ്റ് ചില ബന്ധുക്കളും മീനയെ കണ്ട് പുതിയവിവാഹത്തെ ചൊല്ലി തർക്കമുണ്ടായി. ഒളിപ്പിച്ചുവെച്ചിരുന്ന അരിവാൾ ഉപയോഗിച്ച് ഇതിനിടെ ചുടലൈമുത്തു മകളെ വെട്ടുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ മീന മരിച്ചു. ചുടലൈമുത്തുവും ബന്ധുക്കളും ഒളിവിൽ പോയെങ്കിലും പിന്നീട് ഇയാളടക്കം നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒരാൾ പിടിയിലാകാനുണ്ട്.

അഞ്ചുവർഷംമുമ്പ് ഇസൈക്കിപാണ്ഡ്യനെ പ്രണയിച്ച് വിവാഹംചെയ്ത മീന പത്ത് മാസം മുമ്പാണ് ഇയാളെ ഉപേക്ഷിച്ച് മുത്തുവിനെ വിവാഹം ചെയ്തത്. ഇതേക്കുറിച്ച് അറിഞ്ഞിരുന്നുവെങ്കിലും ചുടലൈമുത്തു മകളെ നേരിൽകാണുന്നത് ഇപ്പോഴായിരുന്നു.

Content Highlights: father hacked his daughter to death

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..