യു.പി തിരഞ്ഞെ​ടുപ്പ്.: അഞ്ചാംഘട്ടം ഇന്ന്


ഫയൽ ചിത്രം. ഫോട്ടോ: എ.എൻ.ഐ

ലഖ്‌നൗ: ഉത്തർപ്രദേശ് നിയമസഭയിലേക്കുള്ള അഞ്ചാംഘട്ട തിരഞ്ഞെടുപ്പ് ഞായറാഴ്ച നടക്കും. 61 നിയമസഭാ സീറ്റുകളിലേക്ക് 692 സ്ഥാനാർഥികൾ മത്സരിക്കും. 12 ജില്ലകളിലായി 2.24 കോടി വോട്ടർമാരാണുള്ളത്. കൗശാംബി ജില്ലയിലെ സിരാത്തുമണ്ഡലത്തിൽ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, അലഹാബാദ് വെസ്റ്റിൽ സിദ്ധാർഥ്‌ നാഥ് സിങ്‌, പ്രതാപ്ഗഢിൽ രാജേന്ദ്ര സിങ്‌, മങ്കാപുരിൽ രമാപതി ശാസ്ത്രി, അലഹാബാദ് സൗത്തിൽ നന്ദ് ഗോപാൽ ഗുപ്ത നാദി എന്നിവരാണ് ഈ ഘട്ടത്തിൽ ജനവിധിതേടുന്ന പ്രമുഖർ.

അവസാന രണ്ടുഘട്ടങ്ങൾ മാർച്ച് 3, 7 തീയതികളിൽ നടക്കും.



Content Highlights: UP Election, Assembly election, Yogi Adithyanath, AkhileshYadav

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..