കോൺഗ്രസിൽ തുടരാൻ നേതൃത്വം വഴി കണ്ടുപിടിക്കണമെന്ന് ഹാർദിക്


Hardik Patel | Photo: PTI

അഹമ്മദാബാദ്: താൻ പാർട്ടിയിൽ തുടരാനുള്ള വഴി കണ്ടുപിടിക്കേണ്ടത് കോൺഗ്രസ് ഹൈക്കമാൻഡാണെന്ന് ഗുജറാത്തിലെ പി.സി.സി. ഉപാധ്യക്ഷൻ ഹാർദിക് പട്ടേൽ പറഞ്ഞു.

“ഞാൻ ഇപ്പോഴും കോൺഗ്രസിൽതന്നെയാണ്. ഇവിടെ തുടരാൻ ഒരുമാർഗം കേന്ദ്രനേതൃത്വം കണ്ടെത്തുമെന്നാണ് പ്രതീക്ഷ. ഹാർദിക് കോൺഗ്രസ് വിടണമെന്ന് ആഗ്രഹിക്കുന്നവരുണ്ട്. എന്റെ ആത്മവിശ്വാസം തകർക്കാനാണ് അവരുടെ ശ്രമം” -ഹാർദിക് ട്വിറ്റർ സന്ദേശത്തിൽ പറഞ്ഞു.ഏതാനുംദിവസങ്ങളായി സംസ്ഥാനത്തെ പാർട്ടിനേതൃത്വത്തോട് പരസ്യമായ അതൃപ്തിയിലാണ് ഹാർദിക്. ബി.ജെ.പി.യുടെ ചില തീരുമാനങ്ങളെ പുകഴ്ത്തുകയും ചെയ്തു. എന്നാൽ അതിനർഥം താൻ ബി.ജെ.പി.യിൽ ചേരുമെന്നല്ല എന്ന് പിന്നീട് വ്യക്തമാക്കി. തപിയിൽ കോൺഗ്രസിന്റെ പൊതുയോഗത്തിൽ സംബന്ധിച്ചു. അതിനുശേഷമായിരുന്നു ട്വീറ്റ്.

Content Highlights: Find A Way So That I Remain - Hardik Patel's Message To Congress

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..