അപകടത്തിന്റെ ദൃശ്യം | Photo: PTI
ബാലസോർ: തീവണ്ടി അപകടത്തിൽ ബാലസോർ റെയിൽവേ പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർചെയ്തു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 337, 338, 304 എ, 34, റെയിൽവേനിയമത്തിലെ 153, 154, 175 എന്നീ വകുപ്പുകൾപ്രകാരമാണ് കേസെടുത്തത്.
മരണത്തിന് കാരണമായ അശ്രദ്ധകൾ, വ്യക്തികളുടെ സുരക്ഷയെ അപകടപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. അതേസമയം എഫ്.ഐ.ആറിൽ റെയിൽവേ ഉദ്യോഗസ്ഥരെ ആരെയും പ്രതിചേർത്തിട്ടില്ല. അപകടത്തിൽ സി.ബി.ഐ. അന്വേഷണം വേണമെന്ന് ഞായറാഴ്ച റെയിൽവേ ആവശ്യപ്പെട്ടിരുന്നു.
Content Highlights: fir registered in odisha train accident
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..