സൗജന്യചികിത്സയിൽ കേരളം ഒന്നാമത്; ദേശീയപുരസ്കാരം മന്ത്രി വീണാ ജോർജ് ഏറ്റുവാങ്ങി


വീണാ ജോർജ് | Photo: https://www.facebook.com/veenageorgeofficial

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ ആരോഗ്യ മന്ഥൻ 4.0-ൽ ഏറ്റവുംകൂടുതൽ സൗജന്യചികിത്സ നൽകിയ സംസ്ഥാനത്തിനുള്ള അവാർഡ് കേരളം കരസ്ഥമാക്കി. കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയാണ് സംസ്ഥാനത്തിനെ അവാർഡിനർഹമാക്കിയത്. ഡൽഹിയിൽനടന്ന ചടങ്ങിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയിൽനിന്ന് സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജ് പുരസ്കാരം ഏറ്റുവാങ്ങി.

പദ്ധതിവിനിയോഗത്തിൽ രാജ്യത്ത് മുന്നിൽനിൽക്കുന്നത് കോഴിക്കോട്, കോട്ടയം മെഡിക്കൽ കോളേജുകളാണ്. പദ്ധതി രൂപവത്കരിച്ച് ഇതുവരെ 43.4 ലക്ഷംപേർക്ക് സൗജന്യചികിത്സ നൽകി. ഈ ഇനത്തിൽ 1636.07 കോടി രൂപ ചെലവഴിച്ചു. നിലവിൽ സംസ്ഥാനത്തെ 200 സർക്കാർ ആശുപത്രികളിലും 544 സ്വകാര്യ ആശുപത്രികളിലൂം പദ്ധതി സേവനം ലഭ്യമാണ്.കാരുണ്യ ആരോഗ്യസുരക്ഷാപദ്ധതിവഴി പരമാവധിപേർക്ക് ചികിത്സാ സഹായം നൽകാനാണ് സംസ്ഥാനം ശ്രമിക്കുന്നതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.

സംസ്ഥാന ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, സ്റ്റേറ്റ് ഹെൽത്ത് ഏജൻസി കേരള എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Content Highlights: free treatment - kerala

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..