പ്രതീകാത്മകചിത്രം | Photo: Mathrubhumi
ചെന്നൈ: തീവണ്ടികളിലെ ഇക്കണോമി കോച്ചുകളിൽ ഈ മാസം 20 മുതൽ കമ്പിളിയും കിടക്കവിരിയും വിതരണം ചെയ്യാൻ റെയിൽവേ ബോർഡ് തീരുമാനിച്ചു. തേഡ് എ.സി.കോച്ചുകൾക്ക് സമാനമായ സൗകര്യമുള്ള ഇക്കണോമി കോച്ചുകളിൽ കമ്പിളിയും വിരിപ്പും ഇതുവരെ നൽകിയിരുന്നില്ല.
കമ്പിളിയും കിടക്കവിരിയും വെയ്ക്കാനായി ഇക്കണോമി കോച്ചുകളിലെ 81,82,83 ബർത്തുകൾ ഉപയോഗിക്കും. ഈ ബർത്തുകൾ ബുക്ക് ചെയ്തവർക്ക് പകരം ബർത്തുകൾ നൽകും. ഇതിന്റെ നമ്പർ യാത്രക്കാരെ എസ്.എം.എസ്. വഴി അറിയിക്കും.
എല്ലാ തീവണ്ടികളിലും ഘട്ടംഘട്ടമായി സ്ലീപ്പർ കോച്ചുകൾ കുറച്ച് ഇക്കണോമി കോച്ചുകൾ കൂട്ടാൻ രണ്ട് മാസം മുമ്പാണ് റെയിൽവേ നയപരമായ തീരുമാനമെടുത്തത്.
Content Highlights: from september 20 onwards economy coach travellers in train will get blanket and sheet
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..