‘ഡെമോക്രാറ്റിക് ആസാദ് പാർട്ടി’: ഗുലാംനബിയുടെ പാർട്ടിയായി


ഗുലാം നബി ആസാദ്

ജമ്മു: കോൺഗ്രസിൽനിന്ന് രാജിവെച്ച് പുറത്തുപോയ മുൻ ജമ്മുകശ്മീർ മുഖ്യമന്ത്രിയും മുൻകേന്ദ്രമന്ത്രിയുമായ ഗുലാംനബി ആസാദ് പുതിയ പാർട്ടി പ്രഖ്യാപിച്ചു. ഡെമോക്രാറ്റിക് ആസാദ് പാർട്ടിയെന്നപേരിൽ മതനിരപേക്ഷ, ജനാധിപത്യമൂല്യങ്ങളിൽ ഊന്നിയായിരിക്കും പാർട്ടി പ്രവർത്തിക്കുകയെന്ന് അദ്ദേഹം പത്രസമ്മേളനത്തിൽ അറിയിച്ചു.

കഴിഞ്ഞദിവസം പുതിയ പാർട്ടിയുടെ നേതാക്കളും പ്രവർത്തകരുമായി വിശദമായ ചർച്ച നടത്തിയശേഷമാണ് പ്രഖ്യാപനം. കോൺഗ്രസുമായി അഞ്ചുദശാബ്ദക്കാലത്തെ ബന്ധം കഴിഞ്ഞമാസമാണ് ഗുലാംനബി ഉപേക്ഷിച്ചത്.പുതിയപാർട്ടിയുടെ ത്രിവർണപതാകയും ആസാദ് അവതരിപ്പിച്ചു. നീല, വെള്ള, കടുംമഞ്ഞ നിറങ്ങളടങ്ങുന്നതാണ് പതാക. ജമ്മുകശ്മീരിന്റെ പ്രത്യേകപദവിക്കായി ഭരണഘടനയിൽ 370-ാം അനുച്ഛേദം പുനഃസ്ഥാപിക്കുക, പൂർണസംസ്ഥാനപദവി ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായിട്ടായിരിക്കും പാർട്ടി പ്രവർത്തിക്കുകയെന്ന് ഗുലാംനബി അറിയിച്ചു. നടക്കാനിരിക്കുന്ന നിയമസഭാതിരഞ്ഞെടുപ്പിൽ ഈ വിഷയങ്ങളായിരിക്കും ഉന്നയിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

ഭരണഘടനയിൽ ഇനി 370-ാം അനുച്ഛേദം പുനഃസ്ഥാപിക്കൽ അസാധ്യമാണെന്ന് താൻ പറഞ്ഞെന്നു മറ്റു പാർട്ടികൾ പറയുന്നത് പച്ചക്കള്ളമാണെന്ന് ഗുലാംനബി പറഞ്ഞു. പാർലമെന്റ് രേഖകൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. 370-ാം അനുച്ഛേദം റദ്ദാക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെയോ ആഭ്യന്തരമന്ത്രി അമിത് ഷായെയോ ബോധ്യപ്പെടുത്താൻ തനിക്കായില്ലെന്നാണ് പറഞ്ഞത്. പാർലമെന്റിനുമാത്രമേ അത് വീണ്ടും ഭരണഘടനയിലുൾപ്പെടുത്താൻ കഴിയുകയുള്ളൂ -ഗുലാംനബി പറഞ്ഞു.

Content Highlights: Ghulam Nabi Azad unveils Democratic Azad Party

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..