അധ്വാനം കൊള്ളാം; പക്ഷേ, തുടരണം -രാഹുലിനോട് അമിത് ഷാ


അമിത് ഷാ, രാഹുൽ ഗാന്ധി | Photo: ANI

അഹമ്മദാബാദ്: രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ യാത്ര നല്ലപരിശ്രമമാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ അഭിപ്രായപ്പെട്ടു. പക്ഷേ, അധ്വാനം തുടർന്നാലെ കാര്യമുള്ളുവെന്നും അദ്ദേഹം പറഞ്ഞു. വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് പരാമർശം.

‘‘രാഷ്ട്രീയക്കാർ കഠിനാധ്വാനികളായിരിക്കണമെന്നാണ് എന്റെ അഭിപ്രായം. ആരെങ്കിലും അങ്ങനെചെയ്താൽ അത് നല്ലതാണ്. പക്ഷേ, തുടർച്ചയുണ്ടാകണം. കാത്തിരുന്നുകാണാം’’ -ഷാ പറഞ്ഞു.

കോൺഗ്രസ് തന്നെയാണ് ഗുജറാത്തിലെ മുഖ്യപ്രതിപക്ഷം. പക്ഷേ, അവർ പ്രതിസന്ധിയിലാണ്. അതിന്റെ പ്രതിഫലനം വോട്ടെടുപ്പിൽ ഉണ്ടാകും. ആം ആദ്മി പാർട്ടി ഗുജറാത്തിൽ അക്കൗണ്ട് തുറക്കാൻ പോകുന്നില്ലെന്നും ഷാ അഭിപ്രായപ്പെട്ടു.

“എല്ലാവർക്കും മത്സരിക്കാൻ അവകാശമുണ്ട്. പക്ഷേ, ഫലംവരുമ്പോൾ വിജയികളുടെ പട്ടികയിൽ ആപ് സ്ഥാനാർഥികൾ ഉണ്ടാകാനിടയില്ല. ബജറ്റിനെക്കാൾ കൂടുതൽ സൗജന്യം വാഗ്ദാനംചെയ്യുന്നവരെ ജനം വിശ്വസിക്കില്ല’’ -അദ്ദേഹം പറഞ്ഞു.

Content Highlights: Good when someone works hard But sustained efforts a must Amit Shah on Rahul Yatra

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..