നെല്ലിന്റെ താങ്ങുവില 100 രൂപ കൂട്ടി


Photo : Manu Rahman

ന്യൂഡൽഹി: നെല്ല് ഉൾപ്പെടെ 14 ഖാരിഫ് വിളകളുടെ താങ്ങുവില വർധിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി തീരുമാനിച്ചു. നെല്ലിന്റെ താങ്ങുവിലയിൽ ക്വിന്റലിന് 100 രൂപയുടെ വർധനയുണ്ടാകും.

കർഷകർക്ക് മെച്ചപ്പെട്ട വില ലഭിക്കാൻ 2018-19 ലെ ബജറ്റിൽ നിർദേശിച്ച മാനദണ്ഡങ്ങളനുസരിച്ചാണ് ഖാരിഫ് വിളകളുടെ താങ്ങുവില ഉയർത്താൻ തീരുമാനിച്ചതെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു. ഖാരിഫ് വിളകളിൽ പ്രധാനം നെല്ലാണ്. നെല്ലുകൂടാതെ അരിച്ചോളം, റാഗി, പരിപ്പ്, ഉഴുന്ന്, നിലക്കടല, എള്ള് തുടങ്ങി 14 ഖാരിഫ് വിളകളുടെ താങ്ങുവിലയാണ് വർധിപ്പിച്ചത്.ഇതനുസരിച്ച് സാധാരണ ഗ്രേഡ് നെല്ലിന്റെ താങ്ങുവില ക്വിന്റലിന് 1940 രൂപയിൽനിന്ന് 2040 രൂപയായും എ ഗ്രേഡ് നെല്ലിന്റേത് 1960-ൽനിന്ന് 2060 ആയും വർധിക്കും.

Content Highlights: Government Hikes Minimum Support Price For 17 Kharif Crops

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..