പ്രതീകാത്മകചിത്രം | Photo: AFP
ന്യൂഡൽഹി: ഭാരത് ബയോടെക് വികസിപ്പിച്ച മൂക്കിലൂടെ നൽകാവുന്ന കോവിഡ് പ്രതിരോധ വാക്സിൻ ‘ബിബിവി-154’-ന് കേന്ദ്ര ഔഷധ നിലവാരനിയന്ത്രണവിഭാഗത്തിന്റെ (സി.ഡി.എസ്.സി.ഒ.) ഉപയോഗാനുമതി.
18 വയസ്സിനുമുകളിലുള്ളവരിൽ ഈ വാക്സിന് നിയന്ത്രിത ഉപയോഗത്തിന് അനുമതി നൽകിയതായി ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ട്വിറ്ററിലൂടെ അറിയിച്ചു.
ഇന്ത്യയിൽ ഉപയോഗാനുമതി ലഭിക്കുന്ന ആദ്യ നേസൽ വാക്സിനാണിത്. സുരക്ഷിതവും മികച്ച പ്രതിരോധശേഷി നൽകുന്നതുമാണ് വാക്സിനെന്ന് കമ്പനി അവകാശപ്പെട്ടു. വാഷിങ്ടൻ യൂണിവേഴ്‌സിറ്റി സ്കൂൾ ഓഫ് മെഡിസിനുമായി ചേർന്നാണ് ഭാരത് ബയോടെക് മൂക്കിലൂടെ നൽകാവുന്ന വാക്സിൻ വികസിപ്പിച്ചത്.
Content Highlights: government permits nasal covid vaccine


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..