പ്രതീകാത്മകചിത്രം | Photo: AP
ന്യൂഡൽഹി: രണ്ടു ഘട്ടങ്ങളുള്ള ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നതിനുമുമ്പേ ടി.വി. ചാനലുകൾ അഭിപ്രായ വോട്ടെടുപ്പുഫലം സംപ്രേഷണം ചെയ്യുന്നതിനെതിരേ അടിയന്തര നടപടിയാവശ്യപ്പെട്ട് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതിനൽകി. ആദ്യഘട്ട വോട്ടെടുപ്പിന് മുമ്പുതന്നെ ജനങ്ങളെ സ്വാധീനിക്കാൻ പോന്ന വിധത്തിൽ സ്പോൺസർചെയ്ത അഭിപ്രായ സർവേകൾ സംപ്രേഷണം ചെയ്യുകയാണെന്ന് പാർട്ടി ആരോപിച്ചു.
മാധ്യമങ്ങളുടെ ഇത്തരം നടപടികളിൽ ഇടപെടണമെന്നാവശ്യപ്പെട്ട് എ.ഐ.സി.സി. നിയമസെൽ മേധാവി വിവേക് താൻഖയുടെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘമാണ് പരാതി നൽകിയത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശം ലംഘിച്ച വാർത്താചാനലുകൾക്കെതിരേ നടപടി വേണം. ഒരു പ്രത്യേക പാർട്ടിക്ക് അനുകൂലമായ തരത്തിലാണ് എല്ലാ ചാനലുകളിലും അഭിപ്രായസർവേകൾ വരുന്നത്. മേഖലതിരിച്ചുള്ള ഫലപ്രവചനം ജനങ്ങളെ സ്വാധീനിക്കാനാണ്. എക്സിറ്റ് പോളുകൾക്ക് വിലക്കുണ്ടെങ്കിലും അതും നടക്കുന്നുണ്ട്. പൊതുതാത്പര്യത്തിലുള്ള വിഷയത്തിൽ ഇടപെടാമെന്ന അനുകൂല മറുപടിയാണ് കമ്മിഷനിൽനിന്ന് ലഭിച്ചതെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
Content Highlights: Gujarat elections: Congress team meets Election Commission ahead of voting
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..