കോൺഗ്രസിൽ അവഗണനയെന്ന് ഹാർദിക്; ഗുജറാത്ത് നേതൃത്വവുമായി ഇടഞ്ഞു


ഹാർദിക് പട്ടേൽ| Photo: ANI

അഹമ്മദാബാദ്: കോൺഗ്രസിൽ തനിക്ക് അവഗണനയാണെന്നും ഒരുകാര്യവും ചർച്ചചെയ്യാറില്ലെന്നും പാർട്ടി ഗുജറാത്ത് വർക്കിങ് പ്രസിഡന്റ് ഹാർദിക് പട്ടേൽ കുറ്റപ്പെടുത്തി.

പട്ടേലിന്റെ തടവുശിക്ഷയും വിധിയും സുപ്രീംകോടതി കഴിഞ്ഞദിവസം സ്റ്റേ ചെയ്തിരുന്നു. ഇതോടെ നിയമസഭാതിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തടസ്സം നീങ്ങി. ഇതിനുപിന്നാലെയാണ് ഹാർദിക് സംസ്ഥാനനേതൃത്വത്തിനെതിരേ മാധ്യമങ്ങളോട് മനസ്സുതുറന്നത്. ‘വന്ധ്യംകരണത്തിന് വിധേയനാക്കപ്പെട്ട നവവര’ന്റെ അവസ്ഥയിലാണ് താനെന്ന് ഹാർദിക് പറഞ്ഞു. ‘‘ഈയിടെ 75 ജനറൽ സെക്രട്ടറിമാരെ നിയമിച്ചപ്പോൾ ആലോചിച്ചില്ല. പി.സി.സി. യോഗം അറിയിക്കാറില്ല. സമുദായനേതാവ് നരേഷ് പട്ടേലിനെ പാർട്ടിയിലെത്തിക്കും എന്നുപറയുന്നതല്ലാതെ ഒന്നുംചെയ്യുന്നില്ല. ഇപ്പോഴുള്ള പട്ടേലിനെ തന്നെ ഉപയോഗിക്കുന്നില്ല. 2017-ലെ കോൺഗ്രസിന്റെ മുന്നേറ്റത്തിനുകാരണം പട്ടേൽസമരമായിരുന്നു എന്ന കാര്യം മറക്കരുത്’’ -ഹാർദിക് മുന്നറിയിപ്പുനൽകി.അതിനിടെ പാർട്ടിയിൽ പ്രശ്നമില്ലെന്നും ഹാർദിക് പട്ടേലുമായി സംസാരിച്ച് ധാരണയിലെത്തുമെന്നും ജി.പി.സി.സി. അധ്യക്ഷൻ ജഗദീഷ് ഠാക്കോർ പറഞ്ഞു.

Content Highlights: hardik patel cites indifferences with gujrat congress leadership

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..