ഇളയരാജ | Photo: Mathrubhumi
ചെന്നൈ: പാർലമെന്റ് ശീതകാലസമ്മേളനത്തിൽ രാജ്യസഭാ എം.പി.യും സംഗീതസംവിധായകനുമായ ഇളയരാജ ഒരുദിവസംപോലും പങ്കെടുത്തില്ല. എം.പി.യായി നാമനിർദേശം ചെയ്യപ്പെട്ടതിനുശേഷമുള്ള ഇളയരാജയുടെ ആദ്യസമ്മേളനം കൂടിയായിരുന്നു. ഡിസംബറിലെ 13 ദിവസത്തെ ശീതകാലസമ്മേളനത്തിൽ ഇളയരാജ ഒരിക്കൽപോലും ഹാജരായില്ലെന്ന് സഭാരേഖകൾ വ്യക്തമാക്കുന്നു.
2022 ജൂലായ് ആറിനാണ് രാഷ്ട്രപതി ഇളയരാജയെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തത്. ഇളയരാജയെക്കൂടാതെ കേരളത്തിൽനിന്ന് പി.ടി. ഉഷ, തെലുങ്ക് തിരക്കഥാകൃത്ത് വിജയേന്ദ്ര പ്രസാദ്, ധർമസ്ഥല ക്ഷേത്രം പ്രസിഡന്റ് വീരേന്ദ്ര ഹെഗ്ഡെ എന്നിവരെയും നാമനിർദേശം ചെയ്തിരുന്നു.
ഇതിൽ പി.ടി. ഉഷ 13 ദിവസം പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുത്തു. വീരേന്ദ്ര ഹെഗ്ഡെ അഞ്ചുദിവസവും വിജയേന്ദ്ര പ്രസാദ് രണ്ടുദിവസവും സമ്മേളനത്തിന്റെ ഭാഗമായെന്നാണ് സഭാരേഖകൾ.
Content Highlights: ilaiyaraaja rajyasabha zero attendance
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..