പ്രധാനമന്ത്രി നരേന്ദ്ര മോദി |ഫോട്ടോ:PTI
ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന് നൂറുതികയുമ്പോഴേക്കും ഇന്ത്യയെ വികസിത രാജ്യമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 76-ാം സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. വലിയ ലക്ഷ്യത്തിനായി ചേർന്നുപ്രവർത്തിക്കാമെന്നുപറഞ്ഞ മോദി 25 വർഷത്തേക്കായി അഞ്ചുപ്രതിജ്ഞകൾ (പഞ്ച പ്രാൺ) മുന്നോട്ടുവെച്ചു.
2047-ഓടെ ഇന്ത്യയെ വികസിതരാജ്യമാക്കുക, അടിമത്തത്തിൽനിന്ന് മോചിതരാവുക, നമ്മുടെ പാരമ്പര്യത്തിൽ അഭിമാനം കൊള്ളുക, ഐക്യത്തിനും സാഹോദര്യത്തിനുംവേണ്ടി പ്രവർത്തിക്കുക, ഉത്തരവാദിത്വബോധമുള്ള പൗരന്മാരായി കടമകൾ നിർവഹിക്കുക എന്നിവയാണ് പഞ്ചപ്രതിജ്ഞയിൽ മുന്നോട്ടുവെക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ അമൃതകാലത്തിൽ ഈ അഞ്ചുകാര്യങ്ങൾ ഇന്ത്യക്കാർ പിന്തുടരണമെന്ന് മോദി ആഹ്വാനംചെയ്തു.
ഇനിയുള്ള വർഷങ്ങളിൽ രാജ്യത്തിന്റെ വികസനത്തിൽ സ്ത്രീശക്തിക്ക് നിർണായകപങ്കുണ്ടാവും. സ്ത്രീകളോടുള്ള വിവേചനം ഇല്ലാതാക്കണം. ലിംഗസമത്വം കുടുംബങ്ങളിൽനിന്ന് ആരംഭിക്കണം. അഴിമതിയും സ്വജനപക്ഷപാതവും രാജ്യംനേരിടുന്ന വെല്ലുവിളികളാണ്. അഴിമതിക്കാർ രാജ്യത്തെ കാർന്നുതിന്നുന്നു. അതിനോടുള്ള പോരാട്ടത്തിൽ മുഴുവൻ ജനങ്ങളുടെയും പിന്തുണ ആവശ്യമാണ്. സ്വജനപക്ഷപാതം കാരണം കഴിവുള്ളവർക്ക് അവസരം ലഭിക്കാതെവരുന്നു. രാഷ്ട്രീയത്തിൽ കുടുംബാധിപത്യം രാജ്യത്തോടുള്ള അനീതിയാണെന്നും കുടുംബരാഷ്ട്രീയത്തിൽ രാജ്യത്തിന്റെ ക്ഷേമത്തിന് പ്രസക്തിയില്ലാതാകുന്നുവെന്നും മോദി പറഞ്ഞു.
130 കോടി ജനങ്ങളും ഒരുചുവട് മുന്നോട്ടുവെക്കുമ്പോൾ രാജ്യം മുന്നോട്ടുചലിക്കും. വൈവിധ്യങ്ങളാണ് ഇന്ത്യയുടെ ശക്തി. എഴുപത്തഞ്ചാം വാർഷികാഘോഷവേളയിൽ പുതിയ പദ്ധതികളോ പ്രഖ്യാപനങ്ങളോ പ്രധാനമന്ത്രിയുടെ പ്രസംഗത്തിലുണ്ടായില്ല.
Content Highlights: Independence Day 2022: PM Modi makes 5 pledges for India's future
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..