കുടുംബാധിപത്യപാർട്ടികൾ രാജ്യത്തിന്റെ വലിയ ശത്രുവെന്ന് മോദി


തിരിച്ചടിച്ച് ടി.ആർ.എസ്.

ഹൈദരാബാദ്: കുടുംബാധിപത്യപാർട്ടികൾ സ്വന്തം വളർച്ചയെക്കുറിച്ചാണ് ചിന്തിക്കുന്നതെന്നും അവർ രാജ്യത്തിന്റെ ഏറ്റവും വലിയ ശത്രുക്കളാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിലുള്ള തെലങ്കാന രാഷ്ട്ര സമിതി (ടി.ആർ.എസ്.)ക്കെതിരേയാണ് മോദി ആഞ്ഞടിച്ചത്. ഹൈദരാബാദിൽ നടന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

‘‘കുടുംബാധിപത്യപാർട്ടികൾ ജനാധിപത്യത്തിന്റെയും യുവാക്കളുടെയും ശത്രുക്കളാണ്. യുവാക്കൾക്കും പ്രതിഭകൾക്കും രാഷ്ട്രീയത്തിൽ പ്രവേശിക്കാൻപോലും അവസരം ലഭിക്കുന്നില്ല. കുടുംബപാർട്ടികൾ അഭിവൃദ്ധി പ്രാപിക്കുകയും സ്വന്തം ഖജനാവ് നിറയ്ക്കുകയും ചെയ്യുന്നതാണ് തെലങ്കാനയിലെ ജനങ്ങൾ കാണുന്നത്’’ -മോദി പറഞ്ഞു.

അതേസമയം, മോദിക്കെതിരേ ടി.ആർ.എസും രംഗത്തെത്തി. മോദിയുടെ വാചകക്കസർത്തിലൂടെ 2024-ലെ കേന്ദ്രസർക്കാരിന്റെ മാറ്റം തടയാനാവില്ലെന്ന് കെ. ചന്ദ്രശേഖർ റാവു പറഞ്ഞു.

‘‘പ്രധാനമന്ത്രി കുടുബവാഴ്ചയെക്കുറിച്ച് മാത്രമാണ് സംസാരിച്ചത്. അങ്ങനെയാണെങ്കിൽ ആരാണ് ജയ് ഷാ, ബി.സി.സി.ഐ. സെക്രട്ടറിയായ അദ്ദേഹം ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകനല്ലേ. ഇന്ത്യൻ ക്രിക്കറ്റിനെ നയിക്കാൻ അവരാരാണ്. രാജ്നാഥ് സിങ്ങിനെയും മകനെയും ബി.ജെ.പി. പുറത്താക്കേണ്ടതല്ലേ?’’- പാർട്ടി വക്താവ് കൃശാങ്ക് മന്നെ ചോദിച്ചു.

മോദിയെത്തും മുേമ്പ കെ.സി.ആർ. മുങ്ങി

കഴിഞ്ഞ നാലുമാസത്തിനിടെ രണ്ടാംതവണയും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയൊഴിവാക്കി മുഖ്യമന്ത്രി ചന്ദ്രശേഖർറാവു. വ്യാഴാഴ്ച മോദിയെത്തുന്നതിന് തൊട്ടുമ്പ് അദ്ദേഹം മുൻ പ്രധാനമന്ത്രിയും ജെ.ഡി.എസ്. അധ്യക്ഷനുമായ എച്ച്‌.ഡി. ദേവഗൗഡയുമായി കൂടിക്കാഴ്ച നടത്താൻ ബെംഗളൂരുവിലേക്ക് പോയി. ഫെബ്രുവരിയിൽ രാമാനുജാചാര്യരുടെ പ്രതിമ അനാച്ഛാദനം ചെയ്യാൻ മോദി ഹൈദരാബാദിലെത്തിയപ്പോഴും കെ.സി.ആർ. കൂടിക്കാഴ്ച നടത്തിയില്ല. പൊതുതിരഞ്ഞെടുപ്പിനു മുേമ്പ ദേശീയതലത്തിൽ മോദി സർക്കാരിനെതിരേ പ്രതിപക്ഷബദൽ ഒരുക്കാനുള്ള ശ്രമത്തിലാണ് ചന്ദ്രശേഖർ റാവു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..