ന്യൂസ്‌പ്രിന്റിന്റെയും മറ്റു പേപ്പറുകളുടെയും സ്വതന്ത്ര ഇറക്കുമതി നിർത്തി


ന്യൂഡൽഹി: ന്യൂസ്‌പ്രിന്റടക്കമുള്ള കടലാസ് ഉത്പന്നങ്ങളുടെ സ്വതന്ത്ര ഇറക്കുമതിക്ക് കേന്ദ്രം നിയന്ത്രണം ഏർപ്പെടുത്തി. നിർബന്ധിത രജിസ്‌ട്രേഷൻവഴി മാത്രമേ ഇനി കടലാസ്ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യാനാവൂ. ഒക്‌ടോബർ ഒന്നിനുശേഷമുള്ള എല്ലാ ഇറക്കുമതികൾക്കും പുതിയനയം ബാധകമാണ്. നടപ്പാക്കാൻ പേപ്പർ മോണിറ്ററിങ് സിസ്റ്റം ഏർപ്പെടുത്തും. നിശ്ചിത പോർട്ടലിൽ ഇറക്കുമതിക്കാർ രജിസ്റ്റർ ചെയ്യണം.

ന്യൂസ്‌പ്രിന്റ്, കൈകൊണ്ട് നിർമിച്ച കടലാസ്, വാൾപേപ്പർ ബെയ്‌സ്, ഡ്യൂപ്ലിക്കേറ്റിങ് പേപ്പർ, വാൾ പേപ്പർ, കവറുകൾ, ടോയിലറ്റ് പേപ്പർ, കാർട്ടൺസ്, അക്കൗണ്ട് ബുക്കുകൾ, ലേബലുകൾ, ബോബിൻസ് തുടങ്ങിയവയ്ക്ക് നിയന്ത്രണം ബാധകമാണ്. എന്നാൽ, കറൻസി പേപ്പറുകൾ, ബാങ്ക് ബോണ്ടുകൾ, ചെക്ക് പേപ്പറുകൾ, സെക്യൂരിറ്റി പ്രിന്റിങ് പേപ്പർ തുടങ്ങിയവയ്ക്ക് ബാധകമല്ല.

ആഭ്യന്തര പേപ്പർ വ്യവസായത്തിന്റെ താത്പര്യം സംരക്ഷിക്കാനാണ് നടപടിയെന്ന് വാണിജ്യമന്ത്രാലയം വാർത്താകുറിപ്പിൽ വിശദീകരിച്ചു. തെറ്റായ മാർഗത്തിലൂടെ കടലാസ്ഇറക്കുമതിയിൽ ആഭ്യന്തര ഉത്പാദകർ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..