വിമുക്തഭട പെൻഷൻ: തിരിച്ചറിയൽരേഖ ജൂൺ 25വരെ പുതുക്കാം


ന്യൂഡൽഹി: പെൻഷൻ ലഭിക്കാനുള്ള വാർഷിക തിരിച്ചറിയൽ രേഖ (ലൈഫ് സർട്ടിഫിക്കേഷൻ) പുതുക്കാത്ത വിമുക്തഭടന്മാർക്ക് പ്രതിരോധമന്ത്രാലയം ജൂൺ 25-വരെ സമയം നീട്ടിനൽകി. ബുധനാഴ്ചവരെയായിരുന്നു സാവകാശം നൽകിയിരുന്നത്. എന്നാൽ, മുപ്പതിനായിരത്തിലേറെപ്പേർ രേഖകൾ പുതുക്കാനുണ്ടെന്ന് കണ്ടെത്തിയതോടെയാണ് ഒരുമാസംകൂടി സാവകാശം അനുവദിച്ചത്.

പെൻഷൻ ലഭിക്കാൻ വിമുക്തഭടർ വാർഷിക തിരിച്ചറിയൽ പ്രക്രിയ ഓൺലൈൻ സംവിധാനമായ ‘സ്പർശി’ൽ പൂർത്തിയാക്കണം. ഇത് കഴിഞ്ഞ നവംബറിൽ നടക്കേണ്ടതാണെങ്കിലും കോവിഡ് കാരണം കാലാവധി മാർച്ച് 31 വരെ നീട്ടിനൽകിയിരുന്നു. വിവരങ്ങൾ പുതുക്കാതിരുന്ന 58,275 പേർക്ക് കഴിഞ്ഞമാസം പെൻഷൻ മുടങ്ങിയത് വിവാദമായതോടെ ഒറ്റത്തവണ ഇളവെന്നനിലയിൽ പെൻഷൻ അനുവദിച്ചു. രേഖകൾ പുതുക്കാൻ മേയ് 25വരെ സമയവും നൽകി. പക്ഷേ, ഈ കാലയളവിൽ രേഖകൾ പുതുക്കിയത് 23,639 പേർ മാത്രമാണ്. 34,636 പെൻഷൻകാരുടെ വിവരങ്ങൾകൂടി ലഭിക്കാനുണ്ട്. ഡിജിറ്റൽ ജീവൻപ്രമാൺ മൊബൈൽ ആപ്പ് മുഖേനയും വാർഷിക തിരിച്ചറിയൽ പുതുക്കാവുന്നതാണെന്ന് മന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..