നയൻതാരയും വിഘ്നേഷ് ശിവനും വിവാഹിതരായി


വിവാഹം കടൽത്തീരത്തെ കണ്ണാടിമണ്ഡപത്തിൽ

Photos: https://twitter.com/rameshlaus

ചെന്നൈ: നടി നയൻതാരയും തമിഴ് സംവിധായകൻ വിഘ്നേഷ് ശിവനും വിവാഹിതരായി. മഹാബലിപുരത്തെ കടൽത്തീര റിസോർട്ടിൽ പ്രത്യേകം തയ്യാറാക്കിയ കണ്ണാടിമണ്ഡപത്തിൽവെച്ച് വിഘ്‌നേഷ് ശിവൻ നയൻതാരയുടെ കഴുത്തിൽ താലിചാർത്തി. ബോളിവുഡ് താരം ഷാരൂഖ് ഖാൻ, തമിഴിലെ സ്റ്റൈൽമന്നൻ രജനീകാന്ത് അടക്കമുള്ളവർ നവദമ്പതിമാരെ ആശീർവദിച്ചു. വിവാഹത്തോടനുബന്ധിച്ച് തമിഴ്‌നാട്ടിൽ പലയിടങ്ങളിലായി ഒരുലക്ഷംപേർക്ക് അന്നദാനം ക്രമീകരിച്ചിരുന്നു.

ബന്ധുക്കളും അടുത്തസുഹൃത്തുകളും മാത്രമായിരുന്നു താലികെട്ട് ചടങ്ങിൽ പങ്കെടുത്തത്. ഹൈന്ദവ ആചാരപ്രകാരമുള്ള ചടങ്ങുകൾക്ക് ചെന്നൈ, തിരുത്തണി, തിരുച്ചിറപ്പള്ളി തുടങ്ങിയയിടങ്ങളിലെ ക്ഷേത്രങ്ങളിൽനിന്നുള്ള പൂജാരിമാർ നേതൃത്വംനൽകി. വിവാഹത്തിൽ പങ്കെടുക്കാൻ പ്രത്യേക വിമാനത്തിലാണ് ഷാരൂഖ് ഖാൻ ചെന്നൈയിലെത്തിയത്. കേരളത്തിൽനിന്ന് നടൻ ദിലീപും ചടങ്ങിൽ പങ്കെടുത്തു.

വിജയ്, അജിത്ത്, ശാലിനി, വിജയ് സേതുപതി, ഗൗതംമേനോൻ, സൂര്യ, മണിരത്‌നം, ബോണി കപൂർ തുടങ്ങിയവരും ചടങ്ങുകൾക്ക് സാക്ഷിയായി. വൈകീട്ട് നടന്ന സത്കാരത്തിൽ ചലച്ചിത്രതാരങ്ങളടക്കമുള്ള പ്രമുഖർ പങ്കെടുത്തു. വിവാഹവും സത്കാരവും നടന്ന റിസോർട്ടിനുമുന്നിൽ സുരക്ഷാജീവനക്കാരുടെ വൻസന്നാഹമുണ്ടായിരുന്നു.

ഓൺലൈൻമുഖേന അയച്ച ക്ഷണപത്രികയിലെ ക്യു.ആർ. കോഡ് സ്കാൻചെയ്തതിനുശേഷമാണ് അതിഥികളെ റിസോർട്ടിലേക്ക് പ്രവേശിപ്പിച്ചത്.

ചക്കബിരിയാണി അടക്കമുള്ള വിഭവങ്ങളോടെയായിരുന്നു വിവാഹവിരുന്ന്. കേരള, തമിഴ് തനത് വിഭവങ്ങളായിരുന്നു ഏറെയും. അനാഥാലയങ്ങൾ, ക്ഷേത്രങ്ങൾ, അഗതിമന്ദിരങ്ങൾ എന്നിവിടങ്ങളിലായിരുന്നു അന്നദാനം നൽകിയത്. വിവാഹച്ചടങ്ങുകളുടെ സംപ്രേഷണാവകാശം പ്രമുഖ ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ളിക്സിനാണ് നൽകിയത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..