മുംബൈ: മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേയെ പിന്തുണയ്ക്കുന്ന ശിവസേന വിമത എം.എൽ.എ.മാർക്ക് കനത്തസുരക്ഷ. 48 എം.എൽ.എ. മാർക്ക് മുഴുവൻസമയവും സർക്കാർ സംരക്ഷണം ഉറപ്പാക്കി. വൈ പ്ലസ് വിഭാഗത്തിലുള്ള സംരക്ഷണമാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് മഹാരാഷ്ട്ര പോലീസ് അറിയിച്ചു.
വിശ്വാസവോട്ടെടുപ്പിനായി ഗോവയിൽനിന്ന് മുംബൈയിലെത്തിയ വിമത എം.എൽ.എ.മാർ താമസിക്കുന്ന കഫ്പരേഡിലെ പ്രസിഡന്റ് ഹോട്ടലിനും വൻസുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. വിശ്വാസവോട്ടെടുപ്പ് കഴിഞ്ഞ് എം.എൽ.എ.മാർ മണ്ഡലങ്ങളിലേക്ക് തിരികെപ്പോകുമ്പോൾ ആക്രമണമുണ്ടായേക്കുമെന്നുള്ള രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇവർക്ക് കൂടുതൽ സുരക്ഷ നൽകിയിരിക്കുന്നത്. 500 പോലീസുകാരെയാണ് ഇവരുടെ സുരക്ഷയ്ക്കായി നിയോഗിക്കുന്നത്.
ശിവസേനയുടെ ശക്തികേന്ദ്രങ്ങളായ മുംബൈയിലും കൊങ്കണിലും വിമത എം.എൽ.എ.മാർക്കെതിരേ ആക്രമണം ഉണ്ടായേക്കുമെന്നാണ് രഹസ്യാന്വേഷണ റിപ്പോർട്ട്. മുഖ്യമന്ത്രി ഷിന്ദേക്ക് ഇസഡ് കാറ്റഗറി സംരക്ഷണമാണ് നൽകിയിട്ടുള്ളത്. രമേഷ് ബൊർണാരെ, മംഗേഷ് കുഡാൽകർ, സഞ്ജയ് ഷിർസാത്ത്, ലതാബി സോണാവ്നെ, പ്രകാശ് സുർവെ എന്നിവർക്ക് കേന്ദ്രം വൈ പ്ലസ് കാറ്റഗറി സംരക്ഷണം ഏർപ്പെടുത്തിയിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..