ജയ്‌പുർ-ബെംഗളൂരു ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി


ബെംഗളൂരു: ജയ്‌പുരിൽനിന്ന് ബെംഗളൂരുവിലേക്കുള്ള ഇൻഡിഗോ വിമാനത്തിലെ ശൗചാലയത്തിൽ ബോംബ് ഭീഷണി സന്ദേശം കണ്ടെത്തിയത് പരിഭ്രാന്തിക്കിടയാക്കി. 6 ഇ 556 ഇൻഡിഗോ വിമാനത്തിന്റെ ശൗചാലയത്തിൽ ടിഷ്യൂപേപ്പറിൽ ഹിന്ദിഭാഷയിലാണ് ഭീഷണി സന്ദേശം കണ്ടത്. ലാൻഡിങ്ങിന് തൊട്ടുമുമ്പ് വിമാന ജീവനക്കാരാണ് ‘ലാൻഡ് ചെയ്യരുത്, വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ട്’ എന്ന സന്ദേശം കണ്ടത്. തുടർന്ന് ജീവനക്കാർ കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെ കേന്ദ്രവ്യവസായ സുരക്ഷാ സേനയെയും (സി.ഐ.എസ്.എഫ്.) എയർ ട്രാഫിക് കൺട്രോൾ യൂണിറ്റിനെയും വിവരമറിയിച്ചു. ഞായറാഴ്ച രാത്രി 9.39-ഓടെ വിമാനം വിമാനത്താവളത്തിലിറങ്ങി. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സി.ഐ.എസ്.എഫും പരിശോധന നടത്തിയെങ്കിലും ബോംബ് കണ്ടെത്താനായില്ല. യാത്രക്കാരെ വിശദമായി പരിശോധിച്ചു. എല്ലാവരുടെയും കൈയെഴുത്ത് സാംപിൾ ശേഖരിച്ചു. സംശയമുള്ളവരുടെ സാംപിൾ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..