ഇന്ത്യൻ സമുദ്രാതിർത്തി ലംഘിച്ച പാക് പടക്കപ്പലിനെ തുരത്തി


ന്യൂഡൽഹി: ഇന്ത്യൻ സമുദ്രാതിർത്തി ലംഘിച്ച പാക് യുദ്ധക്കപ്പലിനെ സമയോചിതമായി ഇടപെട്ട് തുരത്തി തീരരക്ഷാസേന. ഗുജറാത്ത് തീരത്തിനടുത്ത് സമുദ്രാതിർത്തി ഭേദിച്ചുകടക്കാൻ ശ്രമിച്ച പാകിസ്താൻ നാവികസേനയുടെ ‘ആലംഗീർ’ യുദ്ധക്കപ്പലിനാണ് തീരരക്ഷാസേന താക്കീത് നൽകിയത്.

സമുദ്രനിരീക്ഷണദൗത്യത്തിൽ പറക്കുകയായിരുന്ന തീരരക്ഷാസേനയുടെ ‘ഡോണിയർ’ വിമാനമാണ് പാക് കപ്പലിനെ കണ്ടെത്തിയത്. ഉടൻ താവളത്തിൽ വിവരമറിയിച്ച ഡോണിയർ, പാക് കപ്പലിനു താക്കീത്‌ നൽകി പിൻതിരിയാൻ ആവശ്യപ്പെട്ടു. അതിർത്തിലംഘനം കണ്ടെത്തിയെന്ന് ബോധ്യപ്പെട്ട യുദ്ധക്കപ്പൽ പിന്മാറുകയായിരുന്നു.

ജൂലായ് ആദ്യപകുതിയിൽ വർഷകാലം കൊടുമ്പിരികൊള്ളുമ്പോഴായിരുന്നു പാക് യുദ്ധക്കപ്പലിന്റെ കടന്നുകയറ്റം. അതിർത്തിലംഘനം കണ്ടെത്താൻ ഇന്ത്യയ്ക്ക് എത്രസമയം വേണ്ടിവരുമെന്ന് പരീക്ഷിക്കാനാണ് ഇത്തരം ഒരു സാഹസത്തിന് പാകിസ്താൻ മുതിർന്നതെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..