മുംബൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അറസ്റ്റുചെയ്ത ശിവസേനാ നേതാവ് സഞ്ജയ്‌റാവുത്ത് എം.പി. യെ പ്രത്യേക കോടതി 22-വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. തുടർന്ന് റാവുത്തിനെ ആർതർറോഡ് ജയിലിലാക്കി. മരുന്നും വീട്ടിൽനിന്നുള്ള ഭക്ഷണവും ജയിലിലെത്തിക്കും. ഹൃദ്രോഗത്തിന് ചികിത്സയിലുള്ള റാവുത്തിന്റെ അഭ്യർഥന കണക്കിലെടുത്താണിത്. കട്ടിൽ വേണമെന്നാവശ്യം അംഗീകരിച്ചില്ല. കിടക്കാനുള്ള സൗകര്യം ജയിലധികൃതർ ഒരുക്കുമെന്ന് കോടതി പറഞ്ഞു.
ഗോരേഗാവിലെ പത്രചാൽ ഭവന പുനർനിർമാണ പദ്ധതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് രാജ്യസഭാംഗവും ഉദ്ധവ്താക്കറെയുടെ വിശ്വസ്തനുമായ റാവുത്തിനെ ഓഗസ്റ്റ് ഒന്നിന് ഇ.ഡി. അറസ്റ്റ് ചെയ്തത്. ഗോരേഗാവിൽ 47 ഏക്കർവരുന്ന പത്രചാൽ ഭൂമിയിലെ കെട്ടിടപുനർനിർമാണവുമായി ബന്ധപ്പെട്ട് 1034 കോടിയുടെ സാമ്പത്തികക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് ആരോപണം. ഇതേകേസിൽ അറസ്റ്റിലായ റാവുത്തിന്റെ സുഹൃത്തും ഗുരു ആശിഷ് കൺസ്ട്രക്‌ഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ മുൻഡയറക്ടറുമായ പ്രവീൺ റാവുത്തും ജുഡീഷ്യൽ കസ്റ്റഡിയിലാണ്. സഞ്ജയ്‌റാവുത്തിന്റെ ഭാര്യ വർഷയെ ഇ.ഡി. രണ്ടുപ്രാവശ്യം ചോദ്യംചെയ്തിരുന്നു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..