നൂപുർ ശർമയെ വധിക്കാൻ പദ്ധതി: ജെയ്‌ഷെ ഭീകരൻ അറസ്റ്റിൽ


ലഖ്നൗ: പ്രവാചകവിരുദ്ധ പരാമർശം നടത്തിയതിന്റെ പേരിൽ പുറത്താക്കപ്പെട്ട ബി.ജെ.പി. മുൻ വക്താവ് നൂപുർ ശർമയെ വധിക്കാൻ നിയോഗിക്കപ്പെട്ട ജെയ്‌ഷെ മുഹമ്മദ് ഭീകരനെ ഉത്തർപ്രദേശ് പോലീസിന്റെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് അറസ്റ്റുചെയ്തു. യു.പി.യിലെ സഹരൻപുരിലെ കുന്ദകാല ഗ്രാമത്തിൽനിന്നുള്ള മുഹമ്മദ് നദീം (25) ആണ് പിടിയിലായത്.

2018 മുതൽ ജെയ്‌ഷെ മുഹമ്മദുമായി നേരിട്ട് ബന്ധപ്പെട്ടിരുന്നുവെന്നും പ്രത്യേക പരിശീലനത്തിനായി പാകിസ്താനിലേക്കും സിറിയയിലേക്കും സംഘടന തന്നെ ക്ഷണിച്ചിരുന്നെന്നും ചോദ്യംചെയ്യലിൽ നദീം സമ്മതിച്ചതായി പോലീസ് അറിയിച്ചു. ഇയാളുടെ പക്കൽനിന്നും സിംകാർഡുകൾ, ബോംബ് നിർമിക്കാനുള്ള രേഖകൾ എന്നിവ കണ്ടെടുത്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..