കൊൽക്കത്ത: തന്റെ മകൾ അധ്യാപകയോഗ്യതാ പരീക്ഷ ജയിച്ചിട്ടുണ്ടെന്നും അതിനുള്ള സാക്ഷ്യപത്രം കൈവശമുണ്ടെന്നും തൃണമൂൽ കോൺഗ്രസ് നേതാവ് അനുബ്രത മണ്ഡൽ.
കാലിക്കടത്തുകേസിൽ സി.ബി.ഐ. അറസ്റ്റുചെയ്ത അനുബ്രതയെ വ്യാഴാഴ്ച വൈദ്യപരിശോധനയ്ക്ക് കൊണ്ടുവന്നപ്പോൾ മാധ്യമപ്രവർത്തകരോടായിരുന്നു പ്രതികരണം. അനുബ്രതയുടെ മകൾ സുകന്യ മണ്ഡലും അതുപോലെ ബന്ധുക്കളും സുഹൃത്തുക്കളുമായ മറ്റ് അഞ്ചുപേരും യോഗ്യതാപരീക്ഷ പാസാകാതെ പ്രൈമറി അധ്യാപകനിയമനം നേടിയെന്ന് വാദിഭാഗം അഭിഭാഷകൻ ബുധനാഴ്ച കൽക്കട്ട ഹൈക്കോടതിയിൽ വാദിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച ഹൈക്കോടതിയിൽ ഹാജരാകാൻ ഇവരോട് നിർദേശിച്ചിരുന്നു. സുകന്യയും മറ്റും ഹൈക്കോടതിയിൽ എത്തിയെങ്കിലും നേരിട്ട് ഹാജരാകണമെന്ന ഉത്തരവ് ജസ്റ്റിസ് അഭിജിത് ഗാംഗുലി പിൻവലിച്ചതിനാൽ ഹാജരായില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..