ന്യൂഡൽഹി: യു.ജി.സി., എ.ഐ.സി.ടി.ഇ., ദേശീയ അധ്യാപക കൗൺസിൽ എന്നിവ സംയോജിപ്പിച്ച് ഉന്നതവിദ്യാഭ്യാസകമ്മിഷൻ രൂപവത്കരിക്കാനുള്ള രൂപരേഖ തയ്യാറാക്കാൻ സമിതിയുണ്ടാക്കി. യു.ജി.സി.-എ.ഐ.സി.ടി.ഇ. അധ്യക്ഷൻ എം. ജഗദീഷ് കുമാറാണ് സമിതി തലവൻ. ഇരുവിഭാഗങ്ങളുടെയും വൈസ് ചെയർപേഴ്‌സൺമാർ, യു.ജി.സി. സെക്രട്ടറി, എ.ഐ.സി.ടി.ഇ. അംഗങ്ങൾ എന്നിവരാണ് സമിതിയംഗങ്ങൾ.
യു.ജി.സി.യുടെയും എ.ഐ.സി.ടി.ഇ.യുടെയും പ്രവർത്തനങ്ങളെ ഏകീകരിക്കുകയാണ് ആദ്യഘട്ടത്തിൽ സമിതി ലക്ഷ്യമിടുന്നത്. ഇരു വിഭാഗങ്ങളിലും സമാന പ്രവർത്തനരീതിയുള്ള മേഖലകൾ കണ്ടെത്താൻ സമിതിക്ക് നിർദേശംനൽകി. 2020-ലെ ദേശീയ വിദ്യാഭ്യാസ നയത്തിലെ (എൻ.ഇ.പി.) പ്രധാന പരിഷ്കരണമാണ് ഉന്നതവിദ്യാഭ്യാസ കമ്മിഷൻ. എൻ.ഇ.പി. നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ഉന്നത വിദ്യാഭ്യാസകമ്മിഷൻ രൂപവത്കരിക്കാനുള്ള ബിൽ അവതരിപ്പിക്കാൻ കേന്ദ്രം പദ്ധതി തയ്യാറാക്കുന്നുണ്ട്. 2018 ജനുവരിയിൽ ബിൽ കൊണ്ടുവന്നെങ്കിലും പാസാക്കാനായില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..