1700 കോടിയുടെ ഹെറോയിനെത്തിയത് അഫ്ഗാനിസ്താനിൽനിന്ന് ഇറാൻ വഴി


നവിമുംബൈ: നവി മുംബൈയിൽ കഴിഞ്ഞദിവസം പിടികൂടിയ 1700 കോടി രൂപ വിലവരുന്ന ഹെറോയിൻ നവസേവ തുറമുഖത്തെത്തിയത് അഫ്ഗാനിസ്താനിൽനിന്ന് ഇറാൻ വഴി. മയക്കുമരുന്നുകടത്തിൽ പിടിയിലായ അഫ്ഗാൻ സ്വദേശികളായ മുസ്തഫ സനികസായ്, റഹിമുള്ള റഹിമി എന്നിവരെ ചോദ്യം ചെയ്തതിൽനിന്നാണ് അന്താരാഷ്ട്ര തലത്തിലുള്ള മയക്കുമരുന്ന് കടത്തിനെക്കുറിച്ച് വിവരം ലഭിച്ചതെന്ന് ഡൽഹി പോലീസ് സ്പെഷ്യൽ കമ്മിഷണർ ഹർ ഗോബിന്ദർ സിങ് ധലിവാൽ പറഞ്ഞു.

അഫ്ഗാൻ സ്വദേശിയായ അഹമ്മദ് ഷാ അഫ്ഗാൻ കയറ്റുമതിക്കാരനായ മുഹമ്മദ് മസൂദ് എന്നയാളുടെപേരിൽ അയച്ച കണ്ടെയ്‌നർ പിന്നീട് ഷഹീദ് രജായി എന്നയാളുടെ പേരിൽ ആദ്യം ഇറാനിലെത്തി. അവിടെനിന്ന് മധ്യപ്രദേശിലെ ശിവപുരി സ്വദേശി സ്വിന്ദർ സിങ് എന്നയാളുടെപേരിൽ ഇന്ത്യയിലെത്തിച്ചുവെന്നും സ്പെഷ്യൽ കമ്മിഷണർ അറിയിച്ചു.

സെപ്റ്റംബർ 16- ന് നവസേവ തുറമുഖത്ത് കണ്ടെയ്‌നർ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് സുഗന്ധ ദ്രവ്യങ്ങളും ഔഷധങ്ങളും നിർമിക്കാനുപയോഗിക്കുന്ന ലിക്കോറൈസ് എന്ന സസ്യത്തണ്ടിൽ പുരട്ടിയരീതിയിൽ ഹെറോയിൻ കണ്ടെത്തിയത്. 20,000 കിലോഗ്രാം ഭാരംവരുന്ന ലിക്കോറൈസിൽനിന്ന് 345 കിലോഗ്രാം ഹെറോയിനാണ് പിടികൂടിയതെന്ന് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ ഡെപ്യൂട്ടി കമ്മിഷണർ പ്രമോദ് കുശ്‌വ പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..