രണ്ട് ഡൈവിങ് സപ്പോർട്ട് കപ്പലുകൾ നീറ്റിലിറക്കി


ആഴക്കടലിലെ മുങ്ങൽ, രക്ഷാദൗത്യങ്ങൾക്ക് ഉപയോഗിക്കും

ന്യൂഡൽഹി: ഹിന്ദുസ്ഥാൻ കപ്പൽശാല നാവികസേനയ്ക്കായി നിർമിച്ച രണ്ട് ഡൈവിങ് സപ്പോർട്ട് കപ്പലുകൾ നീറ്റിലിറക്കി. തദ്ദേശീയമായി നിർമിച്ച ഇത്തരത്തിലുള്ള ആദ്യ കപ്പലുകളാണ് വ്യാഴാഴ്ച വിശാഖപട്ടണത്ത് നീറ്റിലിറക്കിയത്. നാവികസേനാമേധാവി അഡ്മിറൽ ആർ. ഹരികുമാർ മുഖ്യാതിഥിയായ ചടങ്ങിൽ, ഭാര്യയും നേവി വൈഫ്‌സ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റുമായ കമല ഹരികുമാർ കപ്പലുകൾ നീറ്റിലിറക്കി. നിസ്താർ, നിപുൺ എന്നിങ്ങനെയാണ് കപ്പലുകളുടെ പേര്.

9350 ടൺ ഭാരമുള്ള ഈ ഡൈവിങ് സപ്പോർട്ട് കപ്പലുകളുടെ നീളം 118.4 മീറ്ററും വീതി (കൂടിയ ഭാഗത്ത്) 22.8 മീറ്ററുമാണ്. ഒന്ന് അടുത്തവർഷം ജൂലായിലും മറ്റൊന്ന് 2024 ജനുവരിയിലും നാവികസേനയ്ക്ക് കൈമാറുമെന്നാണ് അറിയുന്നത്. 2393 കോടി രൂപയാണ് നിർമാണച്ചെലവ്.

ആഴക്കടലിൽ മുങ്ങൽദൗത്യം നടത്തുന്നതിനുപുറമേ ‘ഡീപ് സബ്മർജൻസ് റെസ്‌ക്യൂ വെഹിക്കിൾ’ എന്ന ചെറുമുങ്ങിക്കപ്പൽ വഹിച്ച്, അപകടത്തിൽപ്പെട്ട അന്തർവാഹിനിയിലും ഡൈവിങ് സപ്പോർട്ട് കപ്പലുകൾക്ക് രക്ഷാദൗത്യം നടത്താനാകും. ഹെലികോപ്റ്ററുകളും വഹിക്കാനാകുന്ന ഇവയ്ക്ക് പട്രോളിങ്ങും തിരച്ചിലും നടത്താം. കപ്പലുകളുടെ നിർമാണത്തിനായി ഉപയോഗിച്ചതിൽ 80 ശതമാനം വസ്തുക്കളും തദ്ദേശീയമാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..