ഗുജറാത്തും ഹിമാചലും തിരഞ്ഞെടുപ്പിലേക്ക്


തിരഞ്ഞെടുപ്പുകമ്മിഷൻ സന്ദർശനം തുടങ്ങി

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് അടുക്കുന്ന ഹിമാചൽപ്രദേശിലും ഗുജറാത്തിലും സന്ദർശനം നടത്താൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. ഇരുസംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പു തയ്യാറെടുപ്പുകൾ വിലയിരുത്താനാണ് യാത്ര.

മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാറും തിരഞ്ഞെടുപ്പ് കമ്മിഷണർ അനുപ് ചന്ദ്ര പാണ്ഡെയും ഹിമാചലിൽ വ്യാഴാഴ്ച ത്രിദിനസന്ദർശനം തുടങ്ങി. സംസ്ഥാനസർക്കാർ അധികൃതരുമായി കമ്മിഷൻ കൂടിക്കാഴ്ച നടത്തും. തിങ്കളാഴ്ച കമ്മിഷൻ ഗുജറാത്തിലേക്ക് പോകുമെന്നാണ് വിവരം.

ഹിമാചലിൽ അടുത്ത ജനുവരി എട്ടിനും ഗുജറാത്തിൽ ഫെബ്രുവരി 23-നും നിയമസഭകളുടെ കാലാവധി അവസാനിക്കും. തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുന്നതിനുമുമ്പ് കമ്മിഷൻ ഇത്തരത്തിൽ അതതുസംസ്ഥാനങ്ങൾ സന്ദർശിക്കുന്നത് പതിവാണ്. കഴിഞ്ഞതവണ (2017) ഹിമാചലിൽ നവംബറിലും ഗുജറാത്തിൽ രണ്ടുഘട്ടമായി ഡിസംബറിലുമാണ് തിരഞ്ഞെടുപ്പ് നടന്നത്. രണ്ടുസംസ്ഥാനങ്ങളിലും ബി.ജെ.പി.യാണ് ഭരിക്കുന്നത്. പ്രധാന പ്രതിപക്ഷസ്ഥാനത്ത് കോൺഗ്രസാണ്. കോൺഗ്രസിലെ സംഘടനാപ്രശ്നങ്ങൾ മുതലെടുത്ത് ആംആദ്മി പാർട്ടി ഈയടുത്തായി ഇരുസംസ്ഥാനങ്ങളിലും സ്വാധീനമുണ്ടാക്കാൻ ശ്രമിക്കുന്നുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..