മായ കോഡ്നാനിക്ക് യാത്രയ്ക്ക് അനുവാദം


അഹമ്മദാബാദ്: ഗുജറാത്ത് കലാപത്തിലെ നറോഡ ഗാം കൂട്ടക്കൊലയിൽ പ്രതിയായ മുൻ ബി.ജെ.പി. മന്ത്രി മായ കോഡ്നാനിക്ക് ജാമ്യവ്യവസ്ഥയിൽ കോടതി ഇളവുനൽകി. ഒക്ടോബർ ഒന്നുമുതൽ ആറുമാസംവരെ സംസ്ഥാനംവിട്ട് സഞ്ചരിക്കാനാണ് അനുമതി.

നറോഡ പാട്യ കേസിൽ ഹൈക്കോടതി കോഡ്നാനിയെ അപ്പീലിൽ കുറ്റവിമുക്തയാക്കിയിരുന്നു. 11 പേർ കൊല്ലപ്പെട്ട ഈ കേസിൽ വിചാരണ നടന്നുവരുകയാണ്. 2014-ൽ ജാമ്യം അനുവദിച്ചതാണ്. കോടതിയുടെ അനുമതിയില്ലാതെ ഗുജറാത്ത് വിട്ടുപോകരുതെന്നായിരുന്നു ഒരു വ്യവസ്ഥ. പിന്നീട് പലവട്ടം യാത്രചെയ്യാൻ കോടതി അനുവാദം നൽകി. വിഷാദരോഗത്തിൽനിന്ന് മുക്തിനേടാൻ തീർഥാടനത്തിന് പോകുന്നെന്നാണ് കാരണം കാണിക്കാറുള്ളത്. കഴിഞ്ഞ ഓഗസ്റ്റുവരെ ഇങ്ങനെ അനുമതി കിട്ടിയിരുന്നു. പാസ്പോർട്ട് പുതുക്കാനും അനുവാദം നൽകി.

നറോഡ പാട്യ കേസിൽ വിചാരണക്കോടതി ജീവപര്യന്തം ശിക്ഷിച്ച കോഡ്നാനിയെ വിഷാദരോഗചികിത്സയ്ക്കായി സ്ഥിരം ജാമ്യത്തിൽ വിടുകയായിരുന്നു. പിന്നീടാണ് ഹൈക്കോടതി കുറ്റവിമുക്തയാക്കിയത്. എസ്.ഐ.ടി. അന്വേഷിച്ച കലാപക്കേസുകളിൽ നറോഡ ഗാമിൽ മാത്രമാണ് വിധിവരാനുള്ളത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..