മഹാരാഷ്ട്രയിൽ 12 സ്ഥലങ്ങളിൽ റെയ്‌ഡ്‌; പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട 20 പേർ അറസ്റ്റിൽ


പുണെ: മഹാരാഷ്ട്രയിൽ പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട് 12 കേന്ദ്രങ്ങളിൽ വ്യാഴാഴ്ചപുലർച്ചെ ദേശീയ അന്വേഷണ ഏജൻസിയും (എൻ.ഐ.എ.) എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇ.ഡി.) പരിശോധന നടത്തി. രാജ്യവ്യാപകമായി നടത്തിയ പരിശോധനയിൽ സംസ്ഥാനത്ത് മഹാരാഷ്ട്ര തീവ്രവാദവിരുദ്ധ സംഘവും (എ.ടി. എസ്.) പങ്കെടുത്തു.

പോപ്പുലർ ഫ്രണ്ടുമായി ബന്ധമുള്ള 20 പേരെ മഹാരാഷ്ട്ര എ.ടി.എസ്. അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. ഔറംഗബാദ്, പുണെ, കോലാപുർ, ബീഡ്, പർഭാനി, നന്ദേഡ്, ജൽഗാവ്, ജൽന, മാലേഗാവ്, നവി മുംബൈ, താനെ, മുംബൈ എന്നിവിടങ്ങളിലാണ് റെയ്ഡുകൾ നടത്തിയത്.

സമുദായങ്ങൾക്കിടയിൽ ശത്രുതവളർത്തുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനും ഭരണകൂടത്തിനെതിരേ ഗൂഢാലോചന നടത്തിയതിനും മുംബൈ, നാസിക്, ഔറംഗബാദ്, നന്ദേഡ് എന്നിവിടങ്ങളിലായി നാല് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണെന്ന് മുതിർന്ന എ.ടി.എസ്. ഉദ്യോഗസ്ഥൻ പറഞ്ഞു.

എൻ.ഐ.എ. യുടെയും ഇ.ഡി. യുടെയും ഏകോപനത്തോടെയാണോ എ.ടി.എസ്. നടപടിയെന്ന ചോദ്യത്തിന്, സ്വന്തമായാണ് അന്വേഷണം നടത്തുന്നതെന്നും അതനുസരിച്ചാണ് റെയിഡുകളെന്നുമാണ് മഹാരാഷ്ട്ര എ.ടി.എസ്. മേധാവി വിനീത് അഗർവാൾ പറഞ്ഞത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..