ഗൗതം അദാനി ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തി


ധാരാവി വികസനം ലക്ഷ്യം

മുംബൈ: വ്യവസായപ്രമുഖൻ ഗൗതംഅദാനി മഹാരാഷ്ട്ര മുൻമുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തി. പാർട്ടിയിലെ പിളർപ്പിനെത്തുടർന്ന് പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ അദാനി ഉദ്ധവിനെ കണ്ടതിൽ പ്രാധാന്യമർഹിക്കുന്നു. ഉദ്ധവിന്റെ വസതിയായ മാതോശ്രീയിൽ ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച ഒരുമണിക്കൂറോളം നീണ്ടു. ധാരാവി വികസനവുമായി ബന്ധപ്പെട്ടാണ് അദാനി ഉദ്ധവിനെ കണ്ടതെന്നാണ് റിപ്പോർട്ട്. ധാരാവി വികസനത്തിന് ടെൻഡർ ക്ഷണിക്കാൻ ഏക്‌നാഥ് ഷിന്ദേ സർക്കാർ തീരുമാനിച്ചതിനു പിന്നാലെയായിരുന്നു കൂടിക്കാഴ്ച. ഉദ്ധവ്താക്കറെ മുഖ്യമന്ത്രിയായിരുന്നപ്പോൾ ധാരാവി വികസനവുമായി ബന്ധപ്പെട്ട് മൂന്നുതവണ യോഗംചേർന്നിരുന്നു. അദാനി ഗ്രൂപ്പിനെ ധാരാവിയുടെ നിർമാണച്ചുമതല ഏൽപ്പിക്കുന്ന കാര്യം അന്ന് സജീവമായി ചർച്ചചെയ്തിരുന്നു. ബുധനാഴ്ച ഗൊരെഗാവിലെ നെസ്‌കോ ഗ്രൗണ്ടിൽ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത ഉദ്ധവ്താക്കറെ ധാരാവിയുടെ വികസനത്തിന് പ്രതിജ്ഞാബദ്ധമാണെന്ന് പ്രഖ്യാപിച്ചിരുന്നു.

ധാരാവിയെ പ്രധാന സാമ്പത്തികകേന്ദ്രമായി മാറ്റുമെന്നാണ് ഉദ്ധവിന്റെ പ്രഖ്യാപനം. 600 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഏഷ്യയിലെ വലിയ ചേരിപ്രദേശമാണ് ധാരാവി. കഴിഞ്ഞ 20 വർഷമായി ധാരാവി വികസനം സംബന്ധിച്ച് കരാറുണ്ടാക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചിട്ടില്ല.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..