ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത നാലുശതമാനം വർധിപ്പിച്ചെന്ന് സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത തെറ്റെന്ന് കേന്ദ്രം. ഈവർഷം ജൂലായ് ഒന്നുമുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരുമെന്നാണ് വ്യാജസർക്കുലർ.
നിലവിലുള്ള നിരക്കായ 34 ശതമാനത്തിൽനിന്ന് 38 ശതമാനമായി ഉയർത്താൻ രാഷ്ട്രപതി തീരുമാനിച്ചതിൽ സന്തോഷമുണ്ടെന്നും സർക്കുലറിലുണ്ട്. കേന്ദ്രസർക്കാരിന്റെ ഡെപ്യൂട്ടി സെക്രട്ടറി നിർമലാ ദേവിന്റെ ഒപ്പിനൊപ്പം മെമ്മോറാണ്ടം നമ്പറും ഇതിലുണ്ട്. ഇതു തെറ്റാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ (പി.ഐ.ബി.) വസ്തുതാപരിശോധനവിഭാഗം വ്യക്തമാക്കി. ഇതുസംബന്ധിച്ച ചിത്രം ട്വിറ്ററിൽ പി.ഐ.ബി. പങ്കുവെച്ചു.
ധനമന്ത്രാലയത്തിന്റെ ചെലവുവകുപ്പ് ഇത്തരത്തിൽ ഉത്തരവൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്നും നോഡൽ ഏജൻസി അറിയിച്ചു. ക്ഷാമബത്തയുമായി ബന്ധപ്പെട്ട വ്യാജ ഓർഡർ ഓഗസ്റ്റിലും പ്രചരിച്ചിരുന്നു. തുടർന്ന്, വസ്തുതാപരിശോധനവിഭാഗം ട്വിറ്ററിൽ വിശദീകരണം നൽകി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..