എ.ബി.ജി. ഷിപ്‍യാർഡിന്റെ 2747 കോടിയുടെ സ്വത്ത് ഇ.ഡി. കണ്ടുകെട്ടി


ന്യൂഡൽഹി: ബാങ്കുതട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ എ.ബി.ജി. ഷിപ്‍യാർഡ് ലിമിറ്റഡിന്റെ 2747 കോടി രൂപയുടെ സ്വത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കണ്ടുകെട്ടി.

കമ്പനിയുടെയും ബന്ധമുള്ള സ്ഥാപനങ്ങളുടെയും സ്വത്തുവകകളാണ് കണ്ടുകെട്ടിയത്. ഗുജറാത്തിലെ സൂറത്തിലെയും ദഹേജിലെയും ഷിപ്‍യാർഡുകളും ഇതിലുൾപ്പെടുന്നു. ഗുജറാത്തിലും മഹാരാഷ്ട്രയിലുമായി കമ്പനിക്കുള്ള ഭൂമിയും കൃഷിസ്ഥലങ്ങളും വാണിജ്യകേന്ദ്രങ്ങളും പിടിച്ചെടുത്തു. ബാങ്ക് അക്കൗണ്ടുകളും കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കൽ തടൽ നിയമത്തിനുകീഴിൽ മൊത്തം 2747.69 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയതെന്ന് ഇ.ഡി. പ്രസ്താവനയിൽ അറിയിച്ചു.

എ.ബി.ജി. ഷിപ്‍യാർഡിന്റെ സ്ഥാപകൻ ഋഷി കമലേഷ് അഗർവാളിനെ ബുധനാഴ്ച സി.ബി.ഐ. അറസ്റ്റുചെയ്തതിനു പിന്നാലെയാണ് ഇ.ഡി.യുടെ നടപടി. കപ്പൽനിർമാണരംഗത്തെ പ്രമുഖരായ എ.ബി.ജി. കമ്പനി 28 ബാങ്കുകളിൽനിന്നായി 22,842 കോടിയിലേറെ രൂപയുടെ വായ്പയെടുത്ത് തട്ടിപ്പുനടത്തിയെന്നാണ് കേസ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..