പ്രതിപക്ഷ ഐക്യം: ഹരിയാണയിൽ റാലി ഞായറാഴ്ച


ന്യൂഡൽഹി: ദേശീയതലത്തിൽ പ്രതിപക്ഷ ഐക്യത്തിന്റെ വിളംബരവുമായി റാലിക്ക് വേദിയാകാൻ ഹരിയാണ. ഇന്ത്യൻ നാഷണൽ ലോക് ദളിന്റെ നേതൃത്വത്തിൽ ഫത്തേബാദിൽ ഞായറാഴ്ച നടക്കുന്ന റാലിയിൽ പ്രതിപക്ഷത്തെ പ്രമുഖ പാർട്ടികൾ പങ്കെടുക്കും. അതേസമയം കോൺഗ്രസിനും സി.പി.ഐക്കും റാലിയിലേക്ക് ക്ഷണമില്ലെന്നാണ് വിവരം.

മുൻ ഉപപ്രധാനമന്ത്രി ദേവിലാലിന്റെ ജന്മ വാർഷികത്തോടനുബന്ധിച്ചാണ് റാലി. എൻ.സി.പി. നേതാവ് ശരദ് പവാർ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ, ഡി.എം.കെ. നേതാവ് കനിമൊഴി, ആർ.ജെ.ഡി. നേതാവ് തേജസ്വി യാദവ്, നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള, സി.പി.എം. നേതാവ് സീതാറാം യെച്ചൂരി എന്നിവരെത്തും.

ബി.ജെ.പി. അനുഭാവമുള്ള ചില നേതാക്കളും റാലിയിൽ പങ്കെടുക്കുമെന്നറിയിച്ചിട്ടുള്ളതായി ജെ.ഡി.യു. വക്താവ് കെ.സി. ത്യാഗി അറിയിച്ചു. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു എന്നിവർക്കും ക്ഷണമുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പായി ബി.ജെ.പിക്കെതിരേ സമാന ചിന്താഗതിക്കാരെ ഒന്നിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഐ.എൻ.എൽ.ഡി. റാലി സംഘടിപ്പിക്കുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..