നിയമസഭാതിരഞ്ഞെടുപ്പ്; പണം കൂടുതൽ ചെലവിട്ടത് ബി.ജെ.പി.


ന്യൂഡൽഹി: ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പുർ, ഗോവ, പഞ്ചാബ് സംസ്ഥാനങ്ങളിൽ ഈവർഷമാദ്യം നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൂടുതൽ പണം ചെലവഴിച്ചത് ബി.ജെ.പി.യെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ റിപ്പോർട്ട്. 340 കോടി രൂപയാണ് ബി.ജെ.പി. ചെലവഴിച്ചത്. പട്ടികയിൽ രണ്ടാമത് 194 കോടിയിലധികം രൂപ ചെലവഴിച്ച കോൺഗ്രസാണ്.

ഉത്തർപ്രദേശിലാണ് ബി.ജെ.പി. കൂടുതൽ പണം ഇറക്കിയത്; 221.31 കോടി രൂപ. മണിപ്പുരിൽ 23 കോടിയും ഉത്തരാഖണ്ഡിൽ 43.67 കോടിയും ചെലവാക്കി. പഞ്ചാബിൽ 36 കോടിയും ഗോവയിൽ 19 കോടിയും ചെലവഴിച്ചതായി ബി.ജെ.പി.യുടെ ചെലവ് റിപ്പോർട്ട് വ്യക്തമാക്കുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..