ഗുജറാത്ത് നിയമസഭയിൽ മേവാനിക്ക് രണ്ടാംനാളും സസ്പെൻഷൻ


അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതിന് ജിഗ്നേഷ് മേവാനിയടക്കം പത്തു കോൺഗ്രസ് എം.എൽ.എ.മാരെ സ്പീക്കർ സസ്പെൻഡ് ചെയ്തു. തുടർച്ചയായ രണ്ടാംദിവസമാണ് മേവാനിയെ പുറത്താക്കുന്നത്.

തദ്ദേശസ്ഥാപനങ്ങളിൽ മറ്റുപിന്നാക്കവിഭാഗക്കാർക്ക് 27 ശതമാനം സംവരണമേർപ്പെടുത്തുന്നത് സംബന്ധിച്ച് ചർച്ചയ്ക്ക് അനുമതി നൽകാത്തതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് എം.എൽ.എ.മാർ നടുത്തളത്തിലിറങ്ങിയത്. സമുദായങ്ങളുടെ പ്രാതിനിധ്യത്തെപ്പറ്റി ശരിയായ സർവേ നടത്താൻ സർക്കാർ തയ്യാറാകുന്നില്ലെന്ന് ഇവർ ആരോപിച്ചു. സ്പീക്കർ സസ്പെൻഡുചെയ്തിട്ടും പുറത്തുപോകാൻ തയ്യാറാകാത്തവരെ സുരക്ഷാ ഉദ്യോഗസ്ഥർ ബലംപ്രയോഗിച്ച് പുറത്താക്കി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..