2019-ലെ 66 ശതമാനം മരണങ്ങളും സാംക്രമികേതര രോഗങ്ങൾമൂലം


ന്യൂഡൽഹി: ഇന്ത്യയിൽ 2019-ലുണ്ടായ 66 ശതമാനം മരണങ്ങളും ഹൃദ്രോഗം, പ്രമേഹം, അർബുദം തുടങ്ങിയ സാംക്രമികേതര രോഗങ്ങൾ കാരണമാണെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. 60.46 ലക്ഷത്തിലധികം ആളുകളാണ് സാംക്രമികേതര രോഗംബാധിച്ച് മരിച്ചത്. ഇതിൽ ഭൂരിഭാഗവും 30-നും 70-നും ഇടയിൽ പ്രായമുള്ളവരാണ്.

25.66 ലക്ഷത്തിലധികം മരണങ്ങൾ ഹൃദയസംബന്ധമായ അസുഖങ്ങൾമൂലമായിരുന്നു. ശ്വാസകോശ അസുഖങ്ങളാൽ 11.46 ലക്ഷം മരണങ്ങളും അർബുദത്താൽ 9.2 ലക്ഷം മരണങ്ങളുമുണ്ടായി. 3.49 ലക്ഷം മരണങ്ങൾ പ്രമേഹംമൂലമാണെന്നും റിപ്പോർട്ടിലുണ്ട്. സാംക്രമികേതര രോഗങ്ങളുടെ വിവരശേഖരണത്തിനായി ലോകാരോഗ്യ സംഘടന ആരംഭിച്ച പോർട്ടലിലാണ് ഇക്കാര്യം. 194 രാജ്യങ്ങളുടെ വിവരങ്ങൾ പോർട്ടലിൽ ലഭ്യമാണ്. ഓരോ രണ്ടുസെക്കൻഡിലും 70 വയസ്സിനുതാഴെയുള്ള ഒരാൾ ഇത്തരം രോഗങ്ങളാൽ മരിക്കുന്നുണ്ട്. ഇതിൽ 86 ശതമാനവും ഇന്ത്യ ഉൾപ്പെടുന്ന താഴ്ന്ന-ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..