കോൺഗ്രസുമായുള്ള അഭിപ്രായവ്യത്യാസം മാറ്റിവെക്കാൻ മമത തയ്യാർ -ശരദ് പവാർ


മുംബൈ: 2024-ലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.വിരുദ്ധ കൂട്ടായ്മയ്ക്കായി തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമതാബാനർജി കോൺഗ്രസുമായി ചേർന്നുപോകുമെന്ന് എൻ.സി.പി. അധ്യക്ഷൻ ശരദ് പവാർ. ദേശീയതാത്പര്യം മുൻനിർത്തി കോൺഗ്രസുമായുള്ള അഭിപ്രായഭിന്നത മാറ്റിവെക്കാൻ അവർ തയ്യാറാണെന്ന് പവാർ പറഞ്ഞു.

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള എന്നിവർക്ക് ബി.ജെ.പി.ക്കെതിരേ കോൺഗ്രസുമായി ചേരുന്നതിൽ വിരോധമില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ബംഗാൾ തിരഞ്ഞെടുപ്പിൽ കോൺഗ്രസും സി.പി.എമ്മും സഖ്യത്തിൽ മത്സരിച്ചത് ബി.ജെ.പി.ക്ക് കൂടുതൽ സീറ്റുകൾ നേടാൻ സാഹചര്യമൊരുക്കിക്കൊടുത്തുവെന്ന വികാരമാണ് തൃണമൂലിനുള്ളത്. ഇക്കാര്യത്തിൽ പാർട്ടിക്ക്‌ നിരാശയുണ്ടായിരുന്നു. ഇപ്പോൾ ഇതിൽ മാറ്റംവരുത്താൻ മമത തയ്യാറാണെന്നും പവാർ പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..